നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

  ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ അറിയാം

  top-news

  top-news

  • News18
  • Last Updated :
  • Share this:
   1. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് നിർമല സീതാരാമൻ

   ആഗോളതലത്തിൽ സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് ഉണർവേകാൻ പദ്ധതികളുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും അമേരിക്ക, ജർമനി തുടങ്ങിയ വികസിത രാജ്യങ്ങൾ പോലും പ്രതിസന്ധി നേരിടുന്നുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഞായറാഴ്ച അടിയന്തര ജിഎസ്ടി യോഗം ചേരും.

   2. സാമ്പത്തിക പതനത്തെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി നിതി ആയോഗ്

   രാജ്യത്തിന്‍റെ സാമ്പത്തിക പതനത്തെക്കുറിച്ചുള്ള കടുത്ത മുന്നറിയിപ്പുമായി നിതി ആയോഗ്. ഇന്ത്യയുടെ സാമ്പത്തികരംഗത്ത് ആർക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥിതിയാണെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ത്യ. അസാധാരണ സാഹചര്യമാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

   3. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിലപാട് മയപ്പെടുത്തി സിപിഎം

   ഗാഡ്ഗിലും കസ്തൂരിരംഗനും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളിലെ നല്ല നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇതിന് വിദഗ്ധസമിതിയെ നിയോഗിക്കാന്‍ സിപിഎം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്‍റെ പുനര്‍വിചിന്തനം.

   4. വിശ്വാസികള്‍ക്ക് ഒപ്പമെന്ന് തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ടില്‍ സിപിഎം

   വിശ്വാസികള്‍ക്കും പാര്‍ട്ടിയുടെ ഭാഗമാകാമെന്നും പാര്‍ട്ടി അംഗങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തെ തടയില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കും. കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തും. വികസനം-സമാധാനം എന്ന മുദ്രാവാക്യമുയര്‍ത്തി ഭരണത്തിന് വേഗം നല്‍കാന്‍ സര്‍ക്കാരിനും സിപിഎം നിര്‍ദേശം നല്‍കിയെന്നും തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ടില്‍ സിപിഎം.

   5. ശബരിമല വിഷയത്തിൽ സിപിഎം ആശയക്കുഴപ്പത്തിലെന്ന് മുല്ലപ്പള്ളി

   ശബരിമല വിഷയത്തിൽ സിപിഎം ആശയ കുഴപ്പത്തിലാണെന്ന് കെപിസിസി പ്രസിഡന്‍റെ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്ന മലയാളികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് തുഷാർ വെള്ളാപ്പള്ളിക്കായി ഇടപെട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

   6. പി വി സിന്ധുവും സായ് പ്രണീതും സെമിയിൽ

   ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ പി വി സിന്ധുവും സായ് പ്രണീതും സെമിയിൽ. ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം തായ് സു യിംഗിനെയാണ് സിന്ധു തോൽപിച്ചത്. ആദ്യഗെയിം നഷ്ടമായ ശേഷമാണ് സിന്ധുവിന്‍റെ ജയം. സ്കോർ 12-21, 23-21, 21-19. ഇത് അഞ്ചാം തവണയാണ് സിന്ധു ലോക ചാംപ്യൻഷിപ്പിന്‍റെ സെമിയിലെത്തുന്നത്.

   7. രാഹുൽ ഗാന്ധി നാളെ കശ്മീരിലേക്ക്

   കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ നാളെ കശ്മീരിലേക്ക്. രാഹുൽ ഗാന്ധിക്ക് പുറമേ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ എന്നിവരും കശ്മീർ സന്ദർശിക്കും. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും ആനന്ത് ശർമ്മയും ആർജെഡി നേതാവ് മനോജ് ഝായും സംഘത്തിലുണ്ടാകും.

   8. കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം നിരോധിച്ചു

   ട്രാക്കിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം നിരോധിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ മാത്രമേ ഗതാഗതം പുനസ്ഥാപിക്കൂ. മംഗ്ലുരുവിനടുത്ത് പടീൽ സ്റ്റേഷനോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇതു വഴിയുള്ള 6 ദീർഘദൂര വണ്ടികൾ റെയിൽവേ റദ്ദാക്കിയിരുന്നു.

   9. കെ മുരളീധരൻ എംപി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

   കെ മുരളീധരൻ എം പി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പുനഃസംഘടനാ ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അഭിപ്രായം കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചെന്നും ഉപതെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയതായും മുരളീധരൻ അറിയിച്ചു.

   10. പാലായിൽ ഉപതെരഞ്ഞെടുപ്പ്, നിർണായക നീക്കവുമായി ജോസഫ് വിഭാഗം

   പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരള കോൺഗ്രസിൽ ജോസഫ് വിഭാഗത്തിന്‍റെ നിർണായക നീക്കം. തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം അനുവദിക്കാനുള്ള അധികാരം പിജെ ജോസഫ് ഏറ്റെടുത്തു. തൊടുപുഴയിൽ ചേർന്ന സ്റ്റീയറിംഗ് കമ്മിറ്റിയിലാണ് തീരുമാനം.
   First published:
   )}