• HOME
  • »
  • NEWS
  • »
  • kerala
  • »
  • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വാർത്തകൾ...

top news

top news

  • Share this:
    1. പാലായിൽ ജോസഫിന്‍റെ വിമതനീക്കം; ജോസഫ് കണ്ടത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി

    യുഡിഎഫിനെ ഞെട്ടിച്ച് പാലായിൽ സ്വന്തം സ്ഥാനാർത്ഥിയുമായി പി ജെ ജോസഫ്.
    പി ജെ ജോസഫിന്റെ വിശ്വസ്തനായ ജോസഫ് കണ്ടത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി.
    ജോസഫ് പറയാതെ പത്രിക പിൻവലിക്കില്ലെന്ന് ജോസഫ് കണ്ടത്തിൽ വ്യക്തമാക്കി.
    കുറുക്കുവഴിയിലൂടെ ജോസ് കെ മാണി രണ്ടില ചിഹ്നം തട്ടിയെടുക്കുന്നത് തടയാനാണ് സ്വന്തം സ്ഥാനാർത്ഥിയെന്ന് പി ജെ ജോസഫ് പറഞ്ഞു.
    പി ജെ ജോസഫ് മുന്നണി മര്യാദ ലംഘിച്ചെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

    2. ശബരിമല വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഗവർണർ പി. സദാശിവം

    ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് ഗവര്‍ണര്‍ പി.സദാശിവം.
    സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി.
    മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് യാത്രയയപ്പു നല്‍കി.

    3. പി.എസ്.സി പരീക്ഷതട്ടിപ്പ്: ഗോകുൽ ഉപയോഗിച്ച ഫോണു സിമ്മും കണ്ടെടുത്തു

    പി.എസ്.സി പരീക്ഷാ തടിപ്പ് കേസിൽ പ്രതി ഗോകുൽ ഉപയോഗിച്ച മൊബൈലും സിമ്മും കണ്ടെടുത്തു. ഉത്തരങ്ങൾ അയച്ചത് ഈ സിമ്മിൽ നിന്നാണോയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനക്കയക്കാനാണ് അന്വേഷണം സംഘത്തിന്റെ തീരുമാനം. തട്ടിപ്പ് വെളിപ്പെടുത്തുന്ന കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

    4. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം

    സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിയ മുൻതൂക്കം.
    15 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു.
    11സീറ്റുകളിൽ എൽഡി എഫ് വിജയിച്ചപ്പോൾ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു

    5. മുത്തൂറ്റ് സമരം: സർക്കാരിന്‍റെ ഒത്തുതീർപ്പ് ശ്രമം പാളി

    മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാളി.
    തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നിന്ന് മുത്തൂറ്റ് മാനേജ്മെന്റ് വിട്ടുനിന്നു.
    ഈ മാസം 9 ന് മാനേജ്മെന്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് കോട്ടയത്ത് വീണ്ടും ചര്‍ച്ച നടത്തും.
    അതേസമയം മുത്തൂറ്റിന്റെ 15 ബ്രാഞ്ചുകള്‍ പൂട്ടുന്നതായി കാണിച്ച് മാനേജ്‌മെന്റ് പരസ്യം നല്‍കി.

    6. ബ്രിട്ടീഷ് കപ്പലിലെ ഏഴു ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഇറാൻ

    ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ഏഴു ഇന്ത്യക്കാരെ മോചിപ്പിക്കും.
    മാനുഷിക പരിഗണന വെച്ചാണ് മോചനമെന്നും സമുദ്ര നിയമം ലംഘിച്ചതിന് കപ്പലിനെതിരെ നടപടി തുടരുമെന്നും ഇറാൻ അറിയിച്ചു. ഇന്ത്യക്കാർ അടക്കം 23 പേരാണ് കപ്പലിൽ ഉള്ളത്. ഇവരിൽ മൂന്നു മലയാളികളുമുണ്ട്.
    ജൂലൈ 19നാണ് ഇറാന്‍ ഹോര്‍മുസ് ഉള്‍ക്കടലില്‍ കപ്പല്‍ പിടിച്ചെടുത്തത്.

    7. ദാവൂദിനെയും മസൂദ് അസറിനെയും ഭീകരരായി പ്രഖ്യാപിച്ചു

    ജയ്‍ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ കേന്ദ്രസർക്കാർ യു എ പി എ നിയമപ്രകാരം ഭീകരനായി പ്രഖ്യാപിച്ചു.
    .ലഷ്‍കർ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുർ റഹ്മാൻ ലഖ്‍വി, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം എന്നിവരെയും ഭീകര വിരുദ്ധ നിയമപ്രകാരം ഭീകരരായി പ്രഖ്യാപിച്ചു.
    പാർലമെന്‍റ് കഴിഞ്ഞ ജൂലൈയിൽ പാസ്സാക്കിയ യുഎപിഎ നിയമഭേദഗതി പ്രകാരമാണ് നടപടി.

    8. പഞ്ചാബിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 18 പേർ മരിച്ചു

    പഞ്ചാബിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറിയിൽ 18 പേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കുണ്ട്.
    ഗുരുദാസ് പൂരിലാണ് അപകടം.
    പടക്ക നിർമാണ ശാലയ്ക്ക് സമീപമുള്ള നിരവധി കെട്ടിടങ്ങൾക്കു കേടു പറ്റി.

    9. ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ

    ചന്ദ്രയാൻ 2 ദൗത്യം അന്തിമഘട്ടത്തിലേക്ക്. ഓർബിറ്ററിൽ നിന്ന് വേർപെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയ ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
    ഇന്ന് പുലർച്ചെ 3.42നാണ് രണ്ടാം ഭ്രമണപഥം മാറ്റൽ പൂർത്തിയാക്കിയത്. കേവലം 9 സെക്കന്റ് നീണ്ട് നിന്ന പ്രക്രിയകൊണ്ടാണ് ഭ്രമണപഥം മാറ്റിയത്.

    10. സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം പിൻവലിച്ചു

    സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രഷറി ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. കരാറുകാരുടെ ബില്ലുകള്‍ പരിധി നോക്കാതെ മാറിനല്‍കണമെന്നാണ് നിര്‍ദേശം.
    പത്തു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറി നല്‍കരുതെന്നായിരുന്നു നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.
    First published: