• HOME
 • »
 • NEWS
 • »
 • kerala
 • »
 • Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news

top news

 • Last Updated :
 • Share this:
  1. കശ്മീർ പുനഃസംഘടന ബിൽ ലോക്സഭയിലും പാസായി

  കശ്മീർ പുനഃസംഘടന ബിൽ ലോക്സഭയിലും പാസായി.
  70 നെതിരെ 370വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് ബിൽ പാസായത്.
  ബില്ലിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ കശ്മീർ ഔദ്യോഗികമായി രണ്ടാകും.
  കശ്മീരിന് പ്രത്യേക അവകാശങ്ങൾ എടുത്തുകളയുന്ന രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനും ലോക്സഭ അംഗീകാരം നൽകി.

  2. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

  മാധ്യമപ്രവര്‍ത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം.
  തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് ജാമ്യം അനുവദിച്ചത്.
  ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം.

  3. പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടുകൾ പുറത്ത്

  പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്.
  ശിവരഞ്ജിത്തിന്റെയും പ്രണവിന്റേയും മൊബൈൽ ഫോണുകളിലേക്ക് സന്ദേശം വന്നത് നാലു നമ്പരുകളില്‍ നിന്നാണെന്ന് തെളിഞ്ഞു.
  പൊലീസ് ബെറ്റാലിയനുകളിലേക്കുള്ള ഏഴു റാങ്ക് പട്ടികളിലെ ആദ്യ നൂറു റാങ്കുകാരുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുമെന്ന് PSC വ്യക്തമാക്കി.
  അതുവരെ നിയമന നടപടികള്‍ മരവിപ്പിക്കാനാണ് പി എസ് സി തീരുമാനം.

  4. പി.എസ്.സി ക്രമക്കേട്: മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നെന്ന് പ്രതിപക്ഷനേതാവ്

  പിഎസ് സി ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
  കേസിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
  ക്രമക്കേട് നടത്തിയ ആരെയും സർക്കാർ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
  വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള നടപടികൾ പി എസ് സി സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു

  5. ഹൈബി ഈഡനും ടി.എൻ പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന

  കേരളത്തിൽ നിന്നുള്ള ലോക്ഭാംഗങ്ങളായ ടി എൻ പ്രതാപനേയും ഹൈബി ഈ‍ഡനേയും സ്പീക്കർ ശാസിച്ചു.
  രാവിലെ ചേംബറിൽ വിളിച്ചുവരുത്തിയാണ് സ്പീക്കർ ഓം ബിർള ഇരുവരേയും ശാസിച്ചത്.
  ഇരുവരും ഇന്നലെ ലോക്സഭയിൽ കശ്മീർ പ്രമേയം കീറികളഞ്ഞതിനെ തുടർന്നാണ് നടപടി.

  6. കശ്മീർ: യുദ്ധത്തിനുള്ള ആഹ്വാനമെന്ന് പാകിസ്ഥാൻ

  ജമ്മുകശ്മീരിനെ വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനം യുദ്ധത്തിനുള്ള ആഹ്വാമെന്ന് പാകിസ്താൻ.
  വംശഹത്യക്കാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പറഞ്ഞു.
  സ്വന്തം രാജ്യത്തിന്റെ നിയമങ്ങൾ തന്നെയാണ് ഇന്ത്യ ലംഘിക്കുന്നത്.

  7. വടക്കൻ ജില്ലകളിൽ കനത്ത മഴ; വിവിധ ജില്ലകളിൽനിന്ന് മുന്നറിയിപ്പ്

  വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു.
  വയനാട്ടില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.
  പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
  കര്‍ണാടക അതിര്‍ത്തിയിലെ മക്കൂട്ടം ചുരം പാതയിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
  അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത നാലുദിവസത്തേക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

  8. ഉന്നാവോ പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്ന് എയിംസിലെ ഡോക്ടർമാർ

  ഉന്നാവോ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാർ.
  ചികിത്സയ്ക്കായി മുതിർന്ന ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
  ഇന്നലെ രാത്രിയാണ് ലക്നൗവിൽ നിന്നും പെൺകുട്ടിയെ ഡൽഹിയിൽ എത്തിച്ചത്.
  ഇതിന് ശേഷം ആദ്യമായി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആരോഗ്യനില ഗുരുതരമാണെന്ന് പറയുന്നത്.

  9. അയോധ്യ തർക്കഭൂമിക്കേസ്: ആദ്യദിവസത്തെ വാദം പൂർത്തിയായി

  അയോധ്യ തർക്കഭൂമിക്കേസിൽ ആദ്യ ദിവസത്തെ വാദം പൂർത്തിയായി.
  അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാം ലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ച് കൊണ്ടായിരുന്നു 2010ലെ അലഹബാദ് ഹൈക്കോടതി വിധി.
  ഈ വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ച അംഗ ഭരണ ഘടനാ ബഞ്ച് വാദം കേൾക്കാൻ ആരംഭിച്ചത്.

  10. ചന്ദ്രയാൻ-2: അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം

  ചന്ദ്രയാൻ രണ്ടിന്റെ അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി.
  ഇതോടെ അവസാനവട്ട ഭ്രമണപഥ വികസനവും പൂർത്തിയായി.
  ഈ മാസം 14ന് ആണ് ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ഗതിമാറുന്നത്.
  അടുത്ത മാസം ഏഴിനാണ് പേടകം ചന്ദ്രനിലെത്തുക.
  First published: