Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ചുവടെ...

news18-malayalam
Updated: September 28, 2019, 9:57 PM IST
Evening Digest: ഇന്നത്തെ പ്രധാന വാർത്തകൾ
top news
  • Share this:
1.മരടിലെ ഫ്ലാറ്റുടമകളെ ഞായറാഴ്ച തന്നെ ഒഴിപ്പിക്കും

മരട് ഫ്‌ളാറ്റുടമകളെ ഞായറാഴ്ച തന്നെ ഒഴിപ്പിക്കും

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
മൂന്ന് ദിവസത്തിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കും
പോലീസ് സഹായത്തോടെയാകും ഒഴിപ്പിക്കൽ നടക്കുക.

2. പാലായുടെ പേരിൽ കേരള കോൺഗ്രസിൽ കലഹം തുടരുന്നു

പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിജെ ജോസഫ് എന്ന് തുറന്നടിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജോസ് ടോം. ജോസഫിനെ നിയന്ത്രിക്കാൻ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടതായും ജോസ് ടോം പറഞ്ഞു.
ജോസ് കെ മാണി ചോദിച്ചുവാങ്ങിയ തോൽവിയാണ് പാലായിൽ ഉണ്ടായതെന്ന് ജോസഫ് തിരിച്ചടിച്ചു.

3. കോൺഗ്രസ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

അനിശ്ചിതത്വങ്ങൾക്കൊടുവിൽ അടുത്തമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
എറണാകുളത്ത് ടി.ജെ. വിനോദും വട്ടിയൂർക്കാവിൽ കെ മോഹൻകുമാറും കോന്നിയിൽ പി മോഹൻരാജും അരൂരിൽ ഷാനിമോൾ ഉസ്മാനുമാണ് സ്ഥാനാർഥികൾ.

4. വട്ടിയൂർക്കാവിൽ കുമ്മനം സ്ഥാനാർഥിയാകുമെന്ന് ഒ. രാജഗോപാൽ

വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ തന്നെയെന്ന് ഒ രാജഗോപാൽ എംഎൽഎ.
ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള കുമ്മനം രാജശേഖരൻ നാളെത്തന്നെ വട്ടിയൂർക്കാവിലെത്തി പ്രചരണം തുടങ്ങുമെന്നും ഒ രാജഗോപാൽ പറഞ്ഞു.
വട്ടിയൂർക്കാവിൽ വിജയപ്രതീക്ഷ ഉണ്ടെന്നും രാജഗോപാൽ പറഞ്ഞു.

5. അമേരിക്കൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി തിരിച്ചെത്തി

അമേരിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ തിരിച്ചെത്തി.
മോദിക്ക് ആവേശകരമായ സ്വീകരണമാണ് ബിജെപി പ്രവർത്തകർ വിമാനത്താവളത്തിന് പുറത്ത് ഒരുക്കിയിരിക്കുന്നത്.

6. കോന്നിയിലെ തർക്കം പരിഹരിച്ച് കോൺഗ്രസ് നേതൃത്വം

കോന്നിയിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിളിച്ച ചർച്ചയിൽ പരിഹാരമായി.
വിമതനീക്കം ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് സ്ഥാനാർഥിയെ അംഗീകരിക്കുമെന്നും ചർച്ചയ്ക്കുശേഷം റോബിൻ പീറ്റർ പറഞ്ഞു.
പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും അടൂർപ്രകാശുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

7. കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
റമ്പാന്‍ ജില്ലയിലെ ബാതോത്ത് മേഖലയില്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന 2 ഭീകരരെയും ഗന്ദര്‍ബലില്‍ ഒരു ഭീകരനെയുമാണ് വധിച്ചത്. രംബാന്‍ ജില്ലയിലെ ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ ഭീകരര്‍ യാത്രാ ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്.

8. വിവാദങ്ങൾക്കിടെ വി.ജെ. ജെയിംസിന്‍റെ നിരീശ്വരന് വയലാർ അവാർഡ്

വിവാദങ്ങൾക്കിടെ ഈ വർഷത്തെ വയലാർ അവാർഡ് വി ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന്.
അവാർഡ് നിർണ്ണയ സമിതിയിൽ നിന്നും പ്രൊഫ. എം കെ സാനു രാജിവെച്ചത് അഭിപ്രായ ഭിന്നതമൂലമല്ല ആരോഗ്യ പ്രശ്നങ്ങൾ കാരണമാണെന്ന് സമിതി അംഗങ്ങൾ പറഞ്ഞു.
വി ജെ ജെയിംസിന് പകരം മറ്റൊരാൾക്ക് അവാർഡ് നൽകാൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് സാനു പ്രതികരിച്ചു.
വിവാദങ്ങൾ തന്നെ ബാധിക്കില്ലെന്നായിരുന്നു വി ജെ ജെയിംസിന്റെ പ്രതികരണം.

9. പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാന് ചുട്ടമറുപടി നല്കി ഇന്ത്യ.
യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്ന് ഇമ്രാൻ ഖാന്റെ പ്രസ്താവനയെന്ന് വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എൻ.പൊതുസഭയിൽ പറഞ്ഞു.
തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്താന്നെന്നും ഇന്ത്യ വിമർശിച്ചു.

10. പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലൻസ്

പാലാരിവട്ടം പാലം അഴിമതി കേസിൽ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സ്.
മുന്‍കൂര്‍ തുകയ്ക്ക് പലിശ കുറച്ചതുവഴി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും വിജിലന്‍സ് റിപോര്‍ട്ടിൽ പറയുന്നു.
പുതുക്കിയ സത്യവാങ്മൂലം വിജിലൻസ് ഹൈക്കോടതിയില്‍ സമർപ്പിച്ചു.
First published: September 28, 2019, 9:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading