ഇന്റർഫേസ്/Kerala /

ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകർ മുങ്ങി

ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകർ മുങ്ങി

X
Testing

Testing YT upload

കണ്ണൂർ - ഇരിക്കൂർ സ്വദേശികളായവരാണ് മൈ ഈവന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ മെഹ്ഫിൽ എന്നപേരിൽ ഗാനമേള സംഘടിപ്പിച്ചത്.

 • Local18
 • 1-MIN READ
 • Last Updated :
 • Kasaragod
 • Share this:

  കാസർഗോഡ്: ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകര്‍ മുങ്ങി. കാസർഗോഡ് തൃക്കരിപ്പൂരിലാണ് ഈവന്റ് മാനേജ്മെന്റ് ടീം ഗാനമേളയ്ക്കായി പിരിച്ച തുകയുമായി മുങ്ങിയത്. ഇവർക്കെതിരെ ചന്തേര, പയ്യന്നൂർ,പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

  കണ്ണൂർ – ഇരിക്കൂർ സ്വദേശികളായവരാണ് മൈ ഈവന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ മെഹ്ഫിൽ എന്നപേരിൽ ഗാനമേള സംഘടിപ്പിച്ചത്.

  കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി, രഹന എന്നീ പ്രമുഖ ഗായകരെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അന്‍പതോളം കലാകാരന്‍മാരാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് തൃക്കരിപ്പൂരില്‍ എത്തിയത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും സംഘാടകരെ കാണാതായതോടെയാണ് പറ്റിക്കപ്പെട്ടത് മനസിലായത്. ഇതോടെ ആസ്വാദകര്‍ അസ്വസ്ഥരാകുന്നത് കണ്ടതോടെ കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിപാടി ബുക്ക് ചെയ്ത് പണം പിരിച്ചെടുത്ത രണ്ടംഗ സംഘം മുങ്ങിയെന്നും പക്ഷേ ആസ്വാദകരെ മാനിച്ച് പരിപാടി അവതരിപ്പിക്കുകയാണെന്നും പറഞ്ഞ് സംഘം പരിപാടി അവതരിപ്പിക്കുകയായിരുന്നു.

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  First published:

  Tags: Artist, Kasargod