HOME » NEWS » Kerala » EX HEALTH SECRETARY RAJEEV SADANANDAN APPOINTED AS CMS ADVISOR RV TV STG

മുഖ്യമന്ത്രിക്ക് വീണ്ടും ഉപദേശകൻ; രാജീവ് സദാനന്ദൻ ആരോഗ്യ ഉപദേശകനാവും

ആരോഗ്യ ഉപദേശകനാകുന്ന അദ്ദേഹം ചീഫ് സെക്രട്ടറിയുമായി ചേർന്ന് ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

News18 Malayalam | news18-malayalam
Updated: July 15, 2020, 8:44 PM IST
മുഖ്യമന്ത്രിക്ക് വീണ്ടും ഉപദേശകൻ; രാജീവ് സദാനന്ദൻ ആരോഗ്യ ഉപദേശകനാവും
രാജീവ് സദാനന്ദൻ
  • Share this:
തിരുവനന്തപുരം: ഉപദേശകരുടെ നീണ്ട നിരയുള്ള മുഖ്യമന്ത്രി പിണറായി വിജയന് മറ്റൊരു ഉപദേശകൻ കൂടി എത്തുന്നു. വിരമിച്ച ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ ആണ് വീണ്ടും ഉപദേശകനായി നിയമിക്കുന്നത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി.

മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനാകുന്ന അദ്ദേഹം ചീഫ് സെക്രട്ടറിയുമായി ചേർന്ന് ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കില്ല, എന്നാൽ ടൂറിസം വകുപ്പ് വാഹന സൗകര്യം ഒരുക്കും.

മുഖ്യമന്ത്രിയുടെ ഉപദേശ വൃന്ദം നേരത്തെ തന്നെ വിവാദമായതാണ്.പൊലീസ് ഉപദേഷ്ടാവ് -രമൺ ശ്രീവാസ്തവ, ശാസ്ത്ര ഉപദേശകൻ -എം സി ദത്തൻ, മാധ്യമ ഉപദേശകൻ -ജോൺ ബ്രിട്ടാസ്, നിയമ ഉപദേഷ്ടാവ് - എം കെ ജയകുമാർ, പത്ര ഉപദേഷ്ടാവ് -പ്രഭാ വർമ്മ എന്നിവർക്ക് പുറമേയാണ് രാജീവ് സദാനന്ദനും ഉപദേശകനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത്.

TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]

ആരോഗ്യ സെക്രട്ടറിയായുള്ള ദീർഘകാലത്തെ മികച്ച പ്രവർത്തന പരിചയമാണ്  ആരോഗ്യ ഉപദേശകനായി രാജീവ് സദാനന്ദനെ നിയമിക്കാൻ കാരണമായി സർക്കാർ പറയുന്നത്.
Published by: Rajesh V
First published: July 15, 2020, 8:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading