• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ചേലക്കരയിൽ എന്തു സംഭവിച്ചുവെന്ന് പുതിയ കൃഷിമന്ത്രി അന്വേഷിക്കണം, അടിയന്തരമായി പച്ചക്കറി തറവില നടപ്പിലാക്കണം': തോമസ് ഐസക്

'ചേലക്കരയിൽ എന്തു സംഭവിച്ചുവെന്ന് പുതിയ കൃഷിമന്ത്രി അന്വേഷിക്കണം, അടിയന്തരമായി പച്ചക്കറി തറവില നടപ്പിലാക്കണം': തോമസ് ഐസക്

പച്ചക്കറിയുടെ തറവില സ്കീം നടപ്പാക്കുന്നതിനു മുൻഗണന നൽകിയാൽ കൃഷിക്കാർ സ്വയം പച്ചക്കറി നട്ടോളും.

News18 Malayalam

News18 Malayalam

 • Share this:
  ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ രാധാകൃഷ്ണൻ മികച്ച കർഷകനുമാണ്. പാട്ടത്തിന് എടുത്ത പറമ്പിലാണ് രാധാകൃഷ്ണന്റെയും കൂട്ടുകാരുടെയും കൃഷി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക് കൃഷിയിടം സന്ദർശിച്ചിരിക്കുകയാണ്. ഇക്കാര്യം തോമസ് ഐസക്ക് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലോക്ക്ഡൗൺ കൃഷിയെ നഷ്ടത്തിലാക്കിയെന്നും കപ്പയ്ക്ക് 12 രൂപ മിനിമം വില നിശ്ചയിച്ചിട്ടും 8 രൂപയ്ക്കാണ് രാധാകൃഷ്ണനും സംഘത്തിനും അവ വിൽക്കേണ്ടിവന്നതെന്നും ഐസക്ക് പറയുന്നു. ചേലക്കരയിൽ എന്തു സംഭവിച്ചുവെന്ന് പുതിയ കൃഷി മന്ത്രി അന്വേഷിക്കണമെന്നും അടിയന്തരമായി പച്ചക്കറി തറവില നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

  കുറിപ്പിന്റെ പൂർണരൂപം

  ചേലക്കര രാധാകൃഷ്ണന്റെ വീട്ടിൽ പോയപ്പോൾ ഒരുകാര്യം തീരുമാനിച്ചിരുന്നു. അയാളുടെ കൃഷിസ്ഥലമൊന്നു കണ്ടിട്ടുതന്നെ കാര്യം. കൃഷിയെയൊക്കെ പ്രോത്സാഹിപ്പിക്കാൻ ഞാനും മുന്നിലുണ്ടെങ്കിലും കൃഷിപ്പണി അറിയില്ല. കൃഷിക്കാരനല്ല. രാധാകൃഷ്ണൻ അതല്ല. കൃഷിപ്പണിക്കാരനാണ്. പാട്ടത്തിന് എടുത്ത പറമ്പിൽ വേല ചെയ്യുന്ന രാധാകൃഷ്ണന്റെയും കൂട്ടുകാരുടെയും ചിത്രങ്ങൾ വൈറലായതാണ്. വീടിനു തൊട്ടടുത്താണ് ഈ പറമ്പ് എന്നത് സന്ദർശനം എളുപ്പമാക്കി.

  Also Read- Kerala Lottery Results, Nirmal Lottery NR 223 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആർക്കെന്നറിയാം

  പക്ഷെ പെട്ടെന്നുണ്ടായ ലോക്ഡൗൺ കൃഷിയെ നഷ്ടത്തിലാക്കി. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഒരു ചെറുസംഘം സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തത്. മുഴുവൻ കപ്പയാണ് നട്ടത്. പക്ഷെ വിളവെടുത്തപ്പോഴേയ്ക്കും ലോക്ഡൗണായി. കിലോയ്ക്ക് 8 രൂപയ്ക്കു വിൽക്കേണ്ടി വന്നു. പുഴുങ്ങി വാട്ടക്കപ്പയാക്കി വിൽക്കാൻ നോക്കി. എന്നിട്ടും നഷ്ടം തന്നെ. എനിക്ക് ഇതു മനസ്സിലാകുന്നില്ല. കപ്പയ്ക്ക് 12 രൂപ മിനിമം വില നിശ്ചയിച്ചതാണ്. വാങ്ങാൻ ആളില്ലെങ്കിൽ പ്രാദേശിക സഹകരണ സംഘങ്ങൾ വാങ്ങി വിൽക്കണം. സംഘത്തിനു നഷ്ടംവന്നാൽ അഞ്ചുലക്ഷം രൂപ വരെ പഞ്ചായത്തിൽ നിന്നും ലഭ്യമാക്കും. ഹോർട്ടികോർപ്പും സംഭരണരംഗത്തുണ്ട്. അവരുടെ നഷ്ടം സർക്കാർ നികത്തും. ചേലക്കരയിൽ എന്തു സംഭവിച്ചുവെന്നത് പുതിയ കൃഷി മന്ത്രി അന്വേഷിക്കണം. പച്ചക്കറിയുടെ തറവില സ്കീം നടപ്പാക്കുന്നതിനു മുൻഗണന നൽകിയാൽ കൃഷിക്കാർ സ്വയം പച്ചക്കറി നട്ടോളും.  കൃഷി നഷ്ടംവന്നു എന്നുള്ളതുകൊണ്ട് രാധാകൃഷ്ണനും കൂട്ടരും പിന്തിരിഞ്ഞിട്ടില്ല. ഇതാണ് യഥാർത്ഥ കൃഷിക്കാരുടെ സ്വഭാവം. കൃഷി ഒരു ഹരമാണ്. ചെയ്യാതിരിക്കാൻ വയ്യ. പക്ഷെ ഇത്തവണ മുഴുവൻ കപ്പ അല്ല. ചേനയുമുണ്ട്. കുറച്ചുഭാഗം മഞ്ഞളും. കപ്പയ്ക്കിടയിൽ കുറ്റിപ്പയറും വിതച്ചിട്ടുണ്ട്. സ്വന്തം ആവശ്യത്തിന് അയൽപക്കക്കാർക്ക് കുറ്റിപ്പയർ പറിക്കാം. മന്ത്രി ആയതുകൊണ്ടാവാം മേൽനോട്ടം കുറച്ചു കുറഞ്ഞിട്ടുണ്ട്. കള അടിയന്തരമായി പറിക്കേണ്ട ആവശ്യകതയെക്കുറിച്ച് രാധാകൃഷ്ണൻ കൂട്ടുകാരോടു പറയുന്നുണ്ടായിരുന്നു. മന്ത്രിയുടെ മണ്ഡലവികസന പരിപാടിയിൽ പ്രധാനപ്പെട്ട ഒരിനം കൃഷിയാണല്ലോ. അടിയന്തരമായി പച്ചക്കറി തറവില നടപ്പിലാക്കാൻ മുൻകൈയെടുക്കണം.

  Also Read- പി.എസ്.സി 28 തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ; കെഎഎസ് ഇന്‍റർവ്യൂ സെപ്റ്റംബർ ഒന്നു മുതൽ
  Published by:Rajesh V
  First published: