തൃശൂർ: ചാവക്കാട് മണത്തലയിൽ ചില്ലുവാതിലിൽ ഇടിച്ചുവീണയാൾ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാൻ ഹാജി (84) ആണ് മരിച്ചത്. ഡ്രൈഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോളായിരുന്നു അപകടം. നാവിക സേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാൻ ഹാജി.
Also read-കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു
കടയിലേക്ക് വരുന്ന സമയത്ത് ചില്ലുവാതിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ചില്ലിൽ തലയിടിച്ച ഉടനെ മലർന്നടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പുറകിലായി ആഴത്തിൽ മുറിവേറ്റു. കടയിലെ ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.