നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഉത്തരക്കടലാസുകൾ റോഡിൽ കണ്ടെത്തിയ സംഭവം: അധ്യാപികയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി

    ഉത്തരക്കടലാസുകൾ റോഡിൽ കണ്ടെത്തിയ സംഭവം: അധ്യാപികയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി

    സംഭവം അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചു

    • News18
    • Last Updated :
    • Share this:
      കൊച്ചി: മഹാത്മാ ഗാന്ധി സർവകലാശാല ബിരുദ പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ ആലുവ തോട്ടയ്ക്കാട്ടുകര ദേശീയപാതയ്ക്ക് സമീപത്തുനിന്നും കണ്ടെത്തിയ സംഭവത്തിൽ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന അധ്യാപികയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി. അന്വേഷണ വിധേയമായി അധ്യാപികയെയും ചീഫ് എക്‌സാമിനറെയും ക്യാമ്പ് ഓഫീസറെയും പരീക്ഷ ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു.

      സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സിൻഡിക്കേറ്റ് പരീക്ഷ ഉപസമിതി കൺവീനർ ഡോ.ആർ. പ്രഗാഷ്, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു.

      ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപത്തുദേശീയ പാതയോരത്താണ് 39 ഉത്തരക്കടലാസുകൾ ചിതറിക്കിടന്ന നിലയിൽ കണ്ടു കിട്ടിയത്. BSc ബയോടെക്നോളജി മൂന്നാം സെമസ്റ്റർ ജെനറ്റിക് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ മൂല്യനിർണയം നടത്തി മാർക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

      First published:
      )}