സാങ്കേതിക സർവകലാശാല: പരീക്ഷ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് മാത്രം; മറ്റ് പരീക്ഷകൾ ഒഴിവാക്കി

ഈ രണ്ടു മാർക്കുകളും ചേർത്ത് നൂറ്റിഅമ്പത് മാർക്കിനാണ് ഗ്രേഡുകൾ നിശ്ചയിക്കുന്നത്. ഇതിനൊപ്പം എല്ലാ വിഷയങ്ങൾക്കും അഞ്ച് ശതമാനം പൊതു മോഡറേഷൻ മാർക്കും അധികമായി നൽകും. മുൻ സെമസ്റ്ററുകളിലെ എല്ലാ വിഷയങ്ങളും വിജയിക്കുന്ന മുറയ്‌ക്കാണ്‌ ഈ സെമസ്റ്ററിന്റെ ഗ്രേഡ് കാർഡുകൾ വിദ്യാർത്ഥികൾക്ക് നൽകുക.

News18 Malayalam | news18
Updated: July 22, 2020, 2:30 PM IST
സാങ്കേതിക സർവകലാശാല:  പരീക്ഷ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് മാത്രം; മറ്റ് പരീക്ഷകൾ ഒഴിവാക്കി
exam
  • News18
  • Last Updated: July 22, 2020, 2:30 PM IST
  • Share this:
തിരുവനന്തപുരം: അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് മാത്രം പരീക്ഷ നടത്താൻ സാങ്കേതിക സർവകലാശാല തീരുമാനം. ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി ലഭിച്ചവർക്കും വിവിധ സർവകലാശാലകളിൽ ഉന്നത പഠനത്തിനായി പ്രവേശനം ലഭിച്ചവർക്കും പരീക്ഷകൾ നീണ്ടു പോകുന്നതു മൂലം അവസരങ്ങൾ നഷ്ടമാകാതിരിക്കാനാണ് സർവകലാശാലയുടെ പുതിയ തീരുമാനം.

അവസാന സെമസ്റ്റർ ഒഴികെയുള്ള എല്ലാ സെമെസ്റ്ററുകൾക്കും യൂണിവേഴ്‌സിറ്റി പരീക്ഷ ഒഴിവാക്കുവാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. യു.ജി.സി നിർദ്ദേശങ്ങൾ പ്രകാരം മുൻസെമസ്റ്റർ പരീക്ഷകളിലെ ശരാശരി ഗ്രേഡുകൾക്ക് ആനുപാതികമായി മാർക്കുകൾ നൽകുവാനാണ്‌ സിൻഡിക്കേറ്റ് തീരുമാനം. ഇങ്ങനെ ലഭിക്കുന്ന നൂറു മാർക്കിനൊപ്പം ആഭ്യന്തര മൂല്യനിർണയം വഴി അൻപതിൽ ലഭിച്ച മാർക്ക് ഏകീകരിക്കും.

You may also like:തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; നിയമസഭാ സമ്മേളനം മാറ്റിവയ്‌ക്കാൻ സാധ്യത [NEWS]മക്കളുടെ മുമ്പിൽ വെച്ച് വെടിയേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു; 9 പേർ അറസ്റ്റിൽ [NEWS] വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ [NEWS]

ഈ രണ്ടു മാർക്കുകളും ചേർത്ത് നൂറ്റിഅമ്പത് മാർക്കിനാണ് ഗ്രേഡുകൾ നിശ്ചയിക്കുന്നത്. ഇതിനൊപ്പം എല്ലാ വിഷയങ്ങൾക്കും അഞ്ച് ശതമാനം പൊതു മോഡറേഷൻ മാർക്കും അധികമായി നൽകും. മുൻ സെമസ്റ്ററുകളിലെ എല്ലാ വിഷയങ്ങളും വിജയിക്കുന്ന മുറയ്‌ക്കാണ്‌ ഈ സെമസ്റ്ററിന്റെ ഗ്രേഡ് കാർഡുകൾ വിദ്യാർത്ഥികൾക്ക് നൽകുക.

ഈ രീതിയിൽ ലഭിക്കുന്ന ഗ്രേഡുകൾ തൃപ്തികരമല്ലെങ്കിൽ അവ റദ്ദു ചെയ്യുവാനും തുടർന്ന് അതേ വിഷയത്തിലെ അടുത്ത പരീക്ഷ എഴുതുവാനും അനുവദിക്കും. നിലവിലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളിലെ റഗുലർ വിദ്യാർത്ഥികൾക്കാണ് ഇത് ബാധകം. ഇതോടൊപ്പം നിലവിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം സെമസ്റ്ററിലെ ഏതെങ്കിലും രണ്ടുവിഷയങ്ങളിലെ മാർക്കുകൾ മെച്ചപ്പെടുത്തുവാനുള്ള അവസരവും അധികമായി നൽകും.

അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തണമെന്ന യു.ജി.സി നിർദേശമുള്ളതു കൊണ്ട് യൂണിവേഴ്‌സിറ്റി നിർദ്ദേശങ്ങൾക്ക് അനുസൃതമായി കോളേജ് തലത്തിൽ പരീക്ഷ നടത്തും. ഈ പരീക്ഷകളുടെ നടത്തിപ്പിനെപ്പറ്റിയുള്ള വിശദമായ നിർദ്ദേശങ്ങളും മറ്റു വിവരങ്ങളും യൂണിവേഴ്സിറ്റി ഉടൻ തന്നെ പ്രസിദ്ധപ്പെടുത്തും.

ഓരോ വിഷയത്തിലും കോളേജ് തലത്തിൽ ലഭിക്കുന്ന മാർക്കുകൾ വിദ്യാർത്ഥികളുടെ മുൻ സെമസ്റ്ററുകളിലെ ശരാശരി ഗ്രേഡുകൾക്ക് ആനുപാതികമായി ഏകീകരിക്കും. യൂണിവേഴ്‌സിറ്റി നിർദേശങ്ങൾക്ക് അനുസരിച്ച് നടത്തുന്ന കോളേജ് തല പരീക്ഷകൾ വഴി ഗ്രേഡുകൾ നേടുവാൻ താല്പര്യമില്ലാത്ത വിദ്യാർത്ഥികൾക്കും ഈ പരീക്ഷയിൽ ലഭിച്ച ഗ്രേഡുകൾ മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കും സെപ്റ്റംബറിൽ നടത്തുന്ന യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ അവസരം ലഭിക്കും.
Published by: Joys Joy
First published: July 22, 2020, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading