• HOME
  • »
  • NEWS
  • »
  • kerala
  • »
  • EXAM | 'പഠനചൂടില്‍ വിദ്യാര്‍ത്ഥികള്‍' ; സംസ്ഥാനത്തെ പരീക്ഷാക്കാലത്തിന് നാളെ തുടക്കമാകും

EXAM | 'പഠനചൂടില്‍ വിദ്യാര്‍ത്ഥികള്‍' ; സംസ്ഥാനത്തെ പരീക്ഷാക്കാലത്തിന് നാളെ തുടക്കമാകും

ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷാ നാളെ മുതല്‍ ഏപ്രില്‍ രണ്ട് വരെ നടക്കും. 34,37,570 വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷാ ഹാളിലേക്ക് എത്തുന്നത്.

  • Share this:
    വേനല്‍ ചൂടിന്‍റെ കാഠിന്യം മാറും മുന്‍പേ സംസ്ഥാനം നാളെ മുതല്‍ പരീക്ഷാചൂടിലേക്ക്. കോവിഡ് കാലത്ത് മാറി മറിഞ്ഞ പരീക്ഷാ സമ്പ്രദായങ്ങള്‍ അവസാനിപ്പിച്ച് കേരളത്തിലെ സ്കൂളുകളില്‍ നാളെ മുതല്‍ ഓഫ് ലൈന്‍ പരീക്ഷകള്‍ ആരംഭിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷാ നാളെ മുതല്‍ ഏപ്രില്‍ രണ്ട് വരെ നടക്കും. 34,37,570 വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷാ ഹാളിലേക്ക് എത്തുന്നത്. പ്ലസ്ടു പരീക്ഷ മുപ്പതാം തീയതിയും എസ്.എസ്.എല്‍.സി 31നും തുടങ്ങും.

    കുട്ടികള്‍ നേരിട്ട് സ്കൂളിലെത്തി പരീക്ഷയെഴുതണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം. എങ്കിലും ഏതെങ്കിലും കാരണത്താല്‍ സ്കൂളില്‍ എത്താൻ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാനും അവസരമുണ്ട്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ വര്‍ക്ക്ഷീറ്റ് രീതിയാണ് പിന്തുടരുക. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍നല്‍കി, ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തും

     Also Read- കേന്ദ്രീയ വിദ്യാലയം മുതൽ എയർ ഇന്ത്യ വരെ; ഈ ആഴ്ച അപേക്ഷിക്കാവുന്ന ജോലികൾ

    സംസ്ഥാനത്തെ മിക്ക സിബിഎസ്ഇ, ഐസി എസ് ഇ സ്കൂളുകളും 9 വരെയുള്ള ക്ലാസുകള്‍ക്ക്  ഓണ്‍ലൈന്‍പരീക്ഷാ രീതി തുടരുകയാണ്. സംസ്ഥാന സിലബസിലെ പത്താം ക്ലാസ് പരീക്ഷ 31 നും പ്ലസ്ടു പരീക്ഷ 30 നും തുടങ്ങും. മോഡല്‍ പരീക്ഷയും റിവിഷനും കൂടാതെ ഓണ്‍ലൈന്‍ പഠന സഹായവും നല്‍കിയാണ് കുട്ടികളെ പൊതുപരീക്ഷയ്ക്കിരുത്തുന്നത്.

    പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം; സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍, അക്ഷരമാല ഉള്‍പ്പെടുത്തും, കരിക്കുലം കമ്മിറ്റി രൂപീകരിച്ചു


    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ (Text Book) അടിമുടിമാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി പുതിയ കരിക്കുലം കമ്മിറ്റി (Curriculum Committee) രൂപീകരിച്ചു. മലയാളം അക്ഷരമാല പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി (V.Sivankutty) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാകും പാഠപദ്ധതി പരിഷ്കരിക്കുക.

    ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന, കാന്‍സര്‍ പോലുള്ള മഹാരോഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല, സ്‌പോര്‍ട്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇതിനായി അതത് രംഗത്തെ പ്രമുഖരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    കരിക്കുലം സ്റ്റിയറിങ്, കോര്‍ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കരിക്കുലം കോര്‍ കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരാകും.

    അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്നും  അക്കാദമിക മികവിന്‍റെ മറ്റൊരും ശ്രേഷ്ഠ ഘട്ടത്തിന് ഇതിലൂടെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അറിവിന്‍റെ ഉറവിടങ്ങളാണ്, അതിനനുസരിച്ച് അധ്യാപകരുടെ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പരിശീലനും പരീക്ഷയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

    പൊതുസമൂഹത്തിന്റെ അഭിപ്രായവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുക, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Arun krishna
    First published: