കോഴിക്കോട്: ചെറിയ പെരുന്നാൾ ദിനത്തിൽ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.സി തീരുമാനം ന്യൂസ് 18 വാർത്തയിലൂടെയാണ് താൻ അറിഞ്ഞതെന്ന് മന്ത്രി KT.ജലീൽ. ഈ സമയത്ത് പരീക്ഷ നടത്തിയാൽ അത് ഒരു വിഭാഗം കുട്ടികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ പരീക്ഷ മാറ്റി വയ്ക്കുവാൻ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
വാർത്ത ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ
പരീക്ഷ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയും ആവശ്യപ്പെട്ടിരുന്നു. തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ ഈ കാര്യം രേഖാമൂലം അറിയിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദും വ്യക്തമാക്കിയിരുന്നു.
വാർത്ത വന്നതിന് പിന്നാലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് കാണിച്ച് സി.ബി.എസ്.സി കേരള സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് രേഖാമൂലം കത്തയച്ചു. മെയ് 13,14 തീയതികളിൽ എതെങ്കിലും ഒരു ദിവസമായിരിക്കും പെരുന്നാൾ വരിക. അന്ന് പരീക്ഷ നടത്തിയാൽ അത് ഒരു വിഭാഗം കുട്ടികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നു, അതിനാൽ അനുയോജ്യമായ മറ്റൊരു ദിവസത്തേക്ക് പരീക്ഷ മാറ്റണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
മെയ് നാല് മുതൽ ജൂൺ 10 വരെ സിബിഎസ്ഇ പരീക്ഷകൾ നടത്തുവാനാണ് നിലവിലെ തീരുമാനം. മെയ് 13 നാണ് 12 ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉൾപ്പെടെയുള്ള പരീക്ഷകളും നടക്കുന്നത്. ഈ ദിവസം സംസ്ഥാന സർക്കാറിന്റെ കലണ്ടർ പ്രകാരം ചെറിയ പെരുന്നാൾ പൊതു അവധിയാണ്.
You may also like:പെരുമ്പാവൂർ പ്രമോദ് കൊലക്കേസ്: ഏഴ് വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽദേശീയ കലണ്ടർ പ്രകാരം 14 നാണ് ചെറിയ പെരുനാളിന്റെ പൊതു അവധി. മാസപിറവി കാണുന്ന മുറയ്ക്ക് ഈ രണ്ട് ദിവസങ്ങളിൽ എതെങ്കിലും ഒരു ദിവസമായിരിക്കും ചെറിയ പെരുന്നാൾ വരിക. അതിനാൽ പരീക്ഷാ തീയതിയിൽ മാറ്റം വരുത്തണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യപ്പെടുന്നത്.
മെയ് 13 ന് തന്നെ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഒരേ സമയം നടക്കുന്ന ദിവസമെന്ന പ്രത്യേകത കൂടിയുണ്ട്. കോവിഡ് പശ്ചാതലത്തിൽ ഒരു ക്ലാസിൽ 12 പേരെയാണ് പരീക്ഷ എഴുതാൻ അനുവദിക്കുക. ഇതിനായി പരീക്ഷ സെന്ററുകൾ 50 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരേ ദിവസം 10,12 ക്ലാസിലെ കൂട്ടികൾ ഒരുമിച്ച് എത്തുമ്പോൾ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സി.ബി.എസ്.ഇ തീരുമാന പ്രകാരം മെയ് നാല് മുതൽ ജൂൺ വരെയാണ് ഫൈനൽ പരീക്ഷ തീരുമാനിച്ചിരിക്കുന്നത്.
You may also like:'എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്'; വിസിക്ക് ഇന്റർവ്യൂ ബോർഡിലെ വിദഗ്ധരുടെ കത്ത്പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് 4ന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ സെഷൻ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും രണ്ടാം സെഷൻ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 5.30 വരെയും നടക്കും. പത്താം ക്ലാസ് പരീക്ഷ മെയ് 6ന് ആരംഭിക്കും. ഒരു ഷിഫ്റ്റ് മാത്രമായിരിക്കുമുള്ളത്. ഇത്തവണ പരീക്ഷാ മാർഗനിർദേശങ്ങൾക്ക് പുറമെ കൊവിഡ് 19 മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ വായിക്കാൻ അധികമായി 15 മിനിറ്റ് നൽകും. പരീക്ഷയ്ക്കെത്തുമ്പോൾ വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ കൂട്ടംകൂടി നിൽക്കാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങളുണ്ടാകും.
39 ദിവസം നീണ്ട് ൽക്കുന്നതാണ് ഈ വർഷത്തെ പരീക്ഷ കാലം. കഴിഞ്ഞ വർഷം ഇത് 45 ദിവസമായിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കിടയിൽ പഠനത്തിനും റിവിഷനും മതിയായ സമയം ഭിക്കുന്ന രീതിയിലാണ് ടൈം ടേബിൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് ബോർഡ് അറിയിച്ചിട്ടുള്ളത്. പ്രധാനമായും രണ്ട് മുഖ്യ വിഷയങ്ങൾക്കാണ് സമയം ലഭിക്കുക.
കൊവിഡ് പശ്ചാതലത്തിൽ സിലബസിൽ സി.ബി.എസ്.ഇ 30 ശതമാനം കുറവ് വരുത്തിയിരുന്നു. വിദ്യാലയങ്ങൾ മാർച്ച് ഒന്നിന്നാണ് പ്രാക്ടിക്കൽ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് മെയ് മുതലുള്ള ഫൈനൽ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.