HOME » NEWS » Kerala » EXAMS POSTPONED DUE TO VEHICLE STRIKE IN THE STATE TODAY 1

ഇന്ധനവില വർധനയ്ക്കെതിരേ സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്; പരീക്ഷകൾ മാറ്റി

ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബി.എം.എസ്. മാത്രമാണ് വിട്ടുനിൽക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 2, 2021, 7:06 AM IST
ഇന്ധനവില വർധനയ്ക്കെതിരേ  സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്; പരീക്ഷകൾ മാറ്റി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോർ വാഹന പണിമുടക്ക്.  രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബി.എം.എസ്. മാത്രമാണ് വിട്ടുനിൽക്കുന്നത്. കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ, ഓട്ടോ, ടാക്സി, ട്രക്കർ എന്നിവ മുടങ്ങിയേക്കും. വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.

പണിമുടക്കിനെ തുടർന്ന് കേരള സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തീയതി പിന്നീട് തീരുമാനിക്കും. പത്താംക്ലാസ്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മോഡൽ, പരീക്ഷകളും മാറ്റിവെച്ചു. ഇവ എട്ടിന് നടത്തും. സാങ്കേതിക സർവകലാശാലയും പരീക്ഷകൾ മാറ്റി. ടി.എച്ച്.എസ്.എൽ.സി. മോഡൽ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു.

എട്ടിന് നടത്താനിരുന്ന പരീക്ഷകൾ ഒൻപതിലേക്കു മാറ്റി. സമയക്രമത്തിനും മറ്റു തീയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല. ആരോഗ്യശാസ്ത്ര സർവകലാശാലയുടെ മൂന്നാംവർഷ എം.എസ്.സി. മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെൻററി പരീക്ഷ മാർച്ച് ആറിലേക്ക്‌ മാറ്റി. വ്യാവസായിക പരിശീലന വകുപ്പിന്റെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾക്ക് മാറ്റമില്ല.

പാചകവാതക വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും പാചകവാതക വില ഇന്നലെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ വധിച്ച് 826 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയും.

Also Read 'ദൃശ്യം രണ്ടിനെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം'; മോഹന്‍ലാലും ജീത്തു ജോസഫും പ്രേക്ഷകരോട് സംവദിക്കുന്നു

ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 50 രൂപയുടെ വർധനവാണ് വരുത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്.

ഫെബ്രുവരി 25 ന് പാചക വാതകത്തിന്റെ വില 25 രൂപ കൂട്ടിയിരുന്നു. നേരത്തെ ഫെബ്രുവരി 4, ഫെബ്രുവരി 14 തീയതികളിലും വില വർധിപ്പിച്ചു. ഡിസംബറിൽ എൽപിജി സിലിണ്ടറിന്റെ വില രണ്ടുതവണ വർദ്ധിപ്പിച്ചു.

Also Read ഇന്ന് മുതല്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിൻ; കേരളത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക

ഡിസംബർ ഒന്നിന് അതിന്റെ നിരക്ക് 594 രൂപയിൽ നിന്ന് 644 രൂപയായി ഉയർത്തുകയും ഡിസംബർ 15 ന് വീണ്ടും 694 രൂപയായി ഉയർത്തുകയും ചെയ്തു. അതായത്, ഒരു മാസത്തിനുള്ളിൽ 100 ​​രൂപ വർദ്ധിപ്പിച്ചു. എന്നാൽ ജനുവരിയിൽ വില വർധനവുണ്ടായില്ല. ജനുവരിയിൽ സബ്സിഡിയില്ലാത്ത എൽപിജിയുടെ (14.2കിലോ ) വില 694 രൂപയായിരുന്നു.
Published by: Aneesh Anirudhan
First published: March 2, 2021, 7:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories