ആലപ്പാട്ടെ കരിമണല്‍ ഖനനം ശാസ്ത്രീയമായി മാത്രം നടത്തണം: മുഖ്യമന്ത്രി

ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

news18-malayalam
Updated: September 5, 2019, 10:55 PM IST
ആലപ്പാട്ടെ കരിമണല്‍ ഖനനം ശാസ്ത്രീയമായി മാത്രം നടത്തണം: മുഖ്യമന്ത്രി
ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
  • Share this:
തിരുവനന്തപുരം:  ആലപ്പാട് ഗ്രാമപഞ്ചായത്തിലെ കരിമണല്‍ ഖനനം ശാസ്ത്രീയമായി മാത്രം നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബീച്ച് വാഷ് പൂര്‍ണമായി നിര്‍ത്തേണ്ടതില്ല. ശാസ്ത്രീയമായി എടുക്കാന്‍ പറ്റുന്ന കരിമണല്‍ എടുക്കണമെന്നാണ് നിയമസഭാ സമിതിയും അഭിപ്രായപ്പെട്ടത്. പ്രാദേശികമായ മേല്‍നോട്ടത്തിന് ഫലപ്രദമായ സമിതിയുണ്ടാക്കണം. നിലവിലുള്ള കുഴികള്‍ മൂടണം. പുലിമുട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തും. മൈനിംഗ് പദ്ധതിയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, വിവിധ ഉദ്യോഗസ്ഥര്‍, ഐ.ആര്‍.ഇ.എല്‍, കെ.എം.എം.എല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read ആലപ്പാടിലെ കരിമണൽ ഖനനം മറന്നോ? ഇനി ആലപ്പാടിന്റെ സമരം സോഹൻ റോയിയുടെ ഡോക്യുമെന്ററി പറയും

First published: September 5, 2019, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading