നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിതരായ ഗർഭിണികൾക്ക് മികച്ച സേവനം; നേട്ടം കൈവരിച്ച് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ്

  കോവിഡ് ബാധിതരായ ഗർഭിണികൾക്ക് മികച്ച സേവനം; നേട്ടം കൈവരിച്ച് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ്

  കോവിഡ് - കോവിഡേതര വിഭാഗങ്ങളിൽ ചികിത്സയ്ക്ക് എത്തുന്ന ഗൈനക്ക് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാൽ പരമാവധി പേർക്ക് ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ സജ്ജീകരണമൊരുക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  കണ്ണൂർ: ഗർഭിണികൾക്ക് കോവിഡ് ചികിത്സ നൽകുന്നതിൽ മികച്ച നേട്ടം കൈവരിച്ച് പരിയാരത്തുള്ള കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ്. ഇതുവരെയായി 263 ഗർഭിണികളാന്ന് ഇവിടെ കോവിഡ് ചികിത്സ തേടിയത്. 129 പേർ ഇതിനോടകം പ്രസവിച്ചു. 96 പേർക്ക് അടിയന്തിര സാഹചര്യത്തിൽ സങ്കീർണമായ ശസ്ത്രക്രിയ വേണ്ടിവന്നു. എങ്കിലും എല്ലാവരും സുഖം പ്രാപിച്ചു.

  ഡോ എസ് അജിത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൈനക്കോളജി വിഭാഗം ഇപ്പോൾ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി കോവിഡ് പോസിറ്റീവായ യുവതി കുഞ്ഞിന് ജന്മം നൽകിയത് പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ ആയിരുന്നു. പിപിഇ കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ അണിഞ്ഞ് പ്രത്യേകം ഒരുക്കിയ ഓപ്പറേഷൻ തിയേറ്ററിൽ നടത്തിയ അടിയന്തിര ശസ്ത്രക്രിയ വഴിയാണ് അന്ന് യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.

  You may also like:കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു [NEWS]ഹത്രാസ് ഇരയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ കടുത്ത പ്രതിഷേധം [NEWS] യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം; 44 പേരെ രക്ഷപെടുത്തി [NEWS]

  ഗർഭിണിയായ യുവതി ഉൾപ്പടെ കുടുംബത്തിലെ അംഗങ്ങളെല്ലാം പോസിറ്റീവായ കേസുകൾ 4 എണ്ണം ഉണ്ടായി. കോവിഡ് മുക്തരായി നവജാത ശിശുവുമായി നാലു കുടുംബങ്ങളും തിരിച്ചുപോയി. ശ്വാസതടസം ഉൾപ്പടെയുള്ള കോവിഡ് മഹാമാരിയുടെ പ്രയാസങ്ങളും പ്രസവ സംബന്ധമായ ഗുരുതരപ്രശ്‌നങ്ങളാലും അതീവ സങ്കീർണാവസ്ഥയിലാണ് പലരും ആശുപത്രിയിൽ എത്തിയത്. സി-കാറ്റഗറിയിൽ ഉൾപ്പെട്ട ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെയാണ് പരിയാരത്ത് പ്രവേശിപ്പിക്കുന്നത്.

  പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുമ്പോഴും ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കൃത്യമായി മനസ്സിലാക്കി ചികിത്സ നൽകുന്നതിനായി അത്യാധുനികമായ ഫീറ്റൽ ഡോപ്ലർ പരിയാരത്ത് ഉപയോഗിക്കുന്നുണ്ട്. കോവിഡ് ബാധിച്ച ഗർഭിണികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഇതുവഴി കഴിഞ്ഞു." ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.

  കോവിഡ് - കോവിഡേതര വിഭാഗങ്ങളിൽ ചികിത്സയ്ക്ക് എത്തുന്ന ഗൈനക്ക് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാൽ പരമാവധി പേർക്ക് ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ സജ്ജീകരണമൊരുക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
  Published by:Joys Joy
  First published: