HOME » NEWS » Kerala » EXCESSIVE WORKLOAD AND MENTAL STRESS BEHIND POLICE SUICIDES SAYS POLICE ASSOCIATION REPORT

പൊലീസിലെ ആത്മഹത്യകൾക്ക് പിന്നിൽ അമിത ജോലിഭാരവും മാനസിക സമ്മർദവുമെന്ന് പ്രവർത്തന റിപ്പോർട്ട്

തൊഴിലിടങ്ങളില്‍ മാന്യമായ പെരുമാറ്റം പൊലീസുകാര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്

news18
Updated: August 25, 2019, 6:50 PM IST
പൊലീസിലെ ആത്മഹത്യകൾക്ക് പിന്നിൽ അമിത ജോലിഭാരവും മാനസിക സമ്മർദവുമെന്ന് പ്രവർത്തന റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 25, 2019, 6:50 PM IST
  • Share this:
കൊല്ലം: തൊഴില്‍പരമായ സമ്മർദമാണ് പൊലീസ് സേനാംഗങ്ങള്‍ക്കിടയില്‍ അത്മഹത്യ വര്‍ധിക്കുന്നതിന് കാരണമെന്ന് പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട്. അമിത ജോലിഭാരം പലര്‍ക്കും മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും പ്രശ്‌നം വസ്തുതാപരമായി പരിശോധിച്ച് പരിഹാരം കാണണമെന്നും കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച കരട് പ്രവർത്തന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ചില മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത പൊലീസുദ്യോഗസ്ഥരെ കൂടുതൽ മാനസിക സമ്മർദത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഇവർ ന്യൂനപക്ഷമാണെങ്കിലും അവർ ഉയർത്തുന്ന സമീപനങ്ങൾ പൊലസുദ്യോഗസ്ഥർക്ക് കടുത്ത മാനസിക ആഘാതം ഉണ്ടാക്കുന്നുണ്ടോയെന്നും അവ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Also Read- അഭിമാനമായി പി.വി. സിന്ധു; ലോകബാഡ്മിന്‍റൺ കിരീടം ഇന്ത്യയിലേക്ക്

പൊതുജനങ്ങളോട് മാന്യമായി പെരുമാറേണ്ടവരാണ് പൊലീസുകാര്‍. എന്നാല്‍ തൊഴിലിടങ്ങളില്‍ മാന്യമായ പെരുമാറ്റം പൊലീസുകാര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പൊലീസുദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ അനാവശ്യ മാനസിക പീഡനങ്ങൾക്കെതിരെ അച്ചടക്കത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതെ അതിശക്തമായി പ്രതികരിക്കുവാൻ കേരള പൊലീസ് അസോസിയേഷൻ നിർബന്ധിതമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇനിയൊരു പൊലീസുദ്യോഗസ്ഥൻ തൊഴിലിടങ്ങളിലെ മാനസിക പീഡകൾമൂലം ജീവൻ നഷ്ടപ്പെടുത്താതിരിക്കാൻ സംഘടനാംഗങ്ങളോടൊപ്പം പൊലീസ് സംഘടന അതീവ ജാഗ്രതയോട് കൂടി പ്രവർത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 65 പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.

First published: August 25, 2019, 6:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories