തിരുവവനന്തപുരം: ഓഫീസ് കമ്പ്യൂട്ടറിൽ പാട്ടു കേൾക്കലും സിനിമ കാണലും വേണ്ടെന്ന് എക്സൈസ് കമ്മീഷണർ. ഓഫീസ് കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണന്‍റെ ഇടപടെൽ.
വ്യക്തിപരമായ കാര്യങ്ങൾ ഓഫീസ് കമ്പ്യൂട്ടറിൽ സൂക്ഷിക്കരുതെന്നും കമ്മീഷണർ നിർദേശിക്കുന്നു. മേലാധികാരികളുടെ അനുമതിയില്ലാതെ ഓഫീസ് കമ്പ്യൂട്ടർ ഉപയോഗിക്കരുതെന്ന് രേഖമൂലം നൽകിയ നിർദേശത്തിൽ പറയുന്നു.
Also Read-ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
തിരുവനന്തപുരത്തെ ഒരു ഓഫീസിൽ നൈറ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഓഫീസ് കമ്പ്യൂട്ടറിൽ സിനിമ കാണുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടറിൽ സ്പീക്കർ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല നടപടിയെടുക്കുമെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.