തൃശൂർ: വടക്കാഞ്ചേരിയില്‍ സ്കൂളില്‍ വളപ്പിനകത്ത് കഞ്ചാവ് ചെടി കണ്ടെത്തി. അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഇതു തിരിച്ചറിഞ്ഞ് എക്സൈസിനെ വിവരമറിയിച്ചത്. വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലായിരുന്നു കഞ്ചാവ് ചെടി വളര്‍ന്നത്. കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിനോട് ചേര്‍ന്നായിരുന്നു ഇത്.
കഞ്ചാവ് ചെടിക്ക് 100 സെന്റി മീറ്റര്‍ വലിപ്പമുണ്ട്. രണ്ടര മാസത്തിന്റെ വളര്‍ച്ചയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂര്‍ വിവേകോദയം സ്കൂളിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നിരഞ്ജനയാണ് ഇതു തിരിച്ചറിഞ്ഞ് എക്സൈസിനെ അറിയിച്ചത്. വാര്‍ത്തകളിലെ ദൃശ്യങ്ങളിലും മറ്റും കണ്ടിട്ടുള്ള ചെടി കണ്ടപ്പോള്‍ സംശയം തോന്നുകയായിരുന്നു. വിദ്യാര്‍ഥിനിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. ഈ മേഖലയില്‍ നേരത്തെ കഞ്ചാവ് സംഘങ്ങള്‍ വ്യാപകമായിരുന്നു. അവര്‍ ഉപേക്ഷിച്ച കഞ്ചാവില്‍ നിന്ന് വളര്‍ന്നതാകാം ചെടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്കൂള്‍ വളപ്പിലെ കുറ്റിക്കാട്ടില്‍ ഏതെങ്കിലും കഞ്ചാവു സംഘങ്ങള്‍ കഞ്ചാവ് ഒളിപ്പിച്ചപ്പോള്‍ വളര്ന്നാതാകാനും സാധ്യതയുണ്ടെന്നാണ് നിഗമനം. ഈ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നേരത്തെ സജീവമായിരുന്നു. എക്സൈസിന്റെ കര്‍ശന നടപടി തുടര്‍ന്നതോടെ കഞ്ചാവ് സംഘങ്ങള്‍ ഒതുങ്ങിയിരുന്നു.
ഭാര്യയുടെ ആത്മഹത്യ: നടന് ഉണ്ണി രാജൻ പി. ദേവ് പൊലീസ് കസ്റ്റഡിയിൽ
ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ഉണ്ണി രാജൻ പി.ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലിയിൽ നിന്നും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഉണ്ണിയെ കസ്റ്റഡിയിൽ എടുത്തത്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകനാണ് ഉണ്ണി രാജൻ പി.ദേവ്. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പൊലീസാണ് കേസെടുത്തത്.
തിരുവനന്തപുരം വെമ്പായത്തെ വീട്ടിലാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കാണ്ടെത്തിയത്. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read-
ചെക്ക്പോസ്റ്റിലേക്ക് ബൈക്കിൽ അതിവേഗം; ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം
2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവർ കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി. വിവാഹ സമയത്ത് 35 പവന് പുറമേ പണവും നൽകിയിരുന്നു. ഇതൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു. വിവാഹത്തിനു മുൻപ് പ്രിയങ്ക തൊടുപുഴയിൽ സ്വകാര്യ സ്കൂളിലെ കായിക അധ്യാപികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.