നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യശാലകൾ എല്ലാം പൂട്ടി; മദ്യപാനികൾക്ക് എക്സൈസ് വകുപ്പ് വക കൗൺസിലിംഗ്

  മദ്യശാലകൾ എല്ലാം പൂട്ടി; മദ്യപാനികൾക്ക് എക്സൈസ് വകുപ്പ് വക കൗൺസിലിംഗ്

  ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരക്കാർ കുടുംബങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

  bevco

  bevco

  • Share this:
  തിരുവനന്തപുരം: കോവിഡ് ജാഗ്രത കണക്കിലെടുത്താണ് സംസ്ഥാനത്തെ മദ്യശാലകളെല്ലാം താൽക്കാലികമായി ആണെങ്കിലും  അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. പക്ഷേ ഈ തീരുമാനം മറ്റൊരു പ്രതിസന്ധി ഉണ്ടാകുമോ എന്നാണ് സർക്കാരിൻറെ ഭയം.

  നിലവിലെ തീരുമാനപ്രകാരം ഏപ്രിൽ 14 വരെയാണ് മദ്യശാലകൾ പൂട്ടിയത്. അതായത് ചുരുങ്ങിയത് 20 ദിവസത്തേക്കെങ്കിലും സംസ്ഥാനത്ത് മദ്യം കിട്ടാൻ ഒരു സാധ്യതയുമില്ല. ജാഗ്രത തുടർന്നാൽ നിയന്ത്രണം ഇനിയും നീട്ടിവെക്കാനും സാധ്യതയുണ്ട്. നിത്യ മദ്യപാനികളെ ഇത് ഗുരുതരമായി ബാധിച്ചേക്കാം എന്നതാണ് എക്സൈസ് വകുപ്പിന്റെ അനുമാനം.

  ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരക്കാർ കുടുംബങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇത് കണക്കിലെടുത്ത് ഇത്തരക്കാർക്ക് കൗൺസിലിംഗ് നൽകാനുള്ള ഒരുക്കത്തിലാണ് എക്സൈസ് വകുപ്പ്.
  BEST PERFORMING STORIES:അന്താരാഷ്ട്ര വിമാന സർവീസുകൾക്കുളള വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി [NEWS]പൊലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി [NEWS]കോവിഡ് 19 ഇടുക്കിയിലെ കോൺഗ്രസ് നേതാവിനും; സമ്പർക്കം പുലർത്തിയവരിൽ പ്രമുഖ നേതാക്കൾ [NEWS]

  മദ്യം ലഭിക്കാത്തതിനാൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവർക്ക് കൗൺസിലിംഗും ചികിത്സയ്ക്കുമായി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങളെയും കൗൺസിലിംഗ് സെന്റർ ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി.

  സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഇത്തരം സെൻസറുകളുടെ പ്രവർത്തനം കൂടുതൽ ഊർജിതപ്പെടുത്തും. ആവശ്യക്കാർക്ക് ഏതുസമയവും ചികിത്സയ്ക്കായി ഇവിടെയെത്താം.

  മദ്യത്തിന് അടിമപ്പെട്ട ഒരാളിൽ അത് ലഭിക്കാതെ വന്നാൽ കൈവിറയൽ , ഓക്കാനം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നിവയുണ്ടാകും. ഈ ലക്ഷണങ്ങൾ കാണിക്കുന്നവർ അടുത്തുള്ള ഡോക്ടറുമായി ഉടൻ ബന്ധപ്പെടണം.

  വീടിനടുത്തുള്ള എക്സൈസ് ഓഫീസുമായി ബന്ധപ്പെട്ടാലും സഹായം ലഭ്യമാണ്. എക്സൈസ് വകുപ്പിൻറെ ടോൾ ഫ്രീ നമ്പറായ  14405 ലും ബന്ധപ്പെടാം. മദ്യനിരോധനം വന്ന സാഹചര്യത്തിൽ  വ്യാജമദ്യ നിർമാണവും മയക്കുമരുന്ന് ഉപയോഗം തടയാനുള്ള പരിശോധനകളും എക്സൈസ് ശക്തമാക്കിയിട്ടുണ്ട്.

  Published by:Naseeba TC
  First published:
  )}