തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്കോ മദ്യശാലകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം മാത്രമാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചില ഔട്ട്ലെറ്റുകള് മാറ്റാന്‍ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്പന ശാലകള്‍ തുറക്കാന്‍ കെഎസ്ആര്‍ടിസി നിര്‍ദേശം മുന്പോട്ട് വെച്ചിരുന്നു.
മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണ ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്ന്നാണ് കെഎസ്ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. ചിലയിടങ്ങളില്‍ പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകറിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കെഎസ്ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്.
കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. ക്യൂവിനു പകരം ടോക്കണ്‍ നല്കി ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ വാങ്ങാം.
തിരുവനന്തപുരം ഇഞ്ചയ്ക്കലില്‍ കെട്ടിടം ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കാമെന്ന് ബെവ്കോയെയും കണ്‍സ്യൂമര്‍ഫെഡിനെയും കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വില്പനശാലകള് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് നല്‍കുന്നത്. ഈ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കുമെന്നതിന് പുറമെ മദ്യം വാങ്ങുന്നവര്‍ക്കും സൗകര്യപ്രദമാകുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.