പാലക്കാട്: ലോക്ക്ഡൗണിന് മുമ്പ് തന്നെ അട്ടപ്പാടിയിൽ ചരായവാറ്റ് സജീവമാണ്. ഉൾപ്രദേശങ്ങളിലാണ് ഇത് വ്യാപകമായിട്ടുള്ളത്. കഴിഞ്ഞദിവസം പുതൂർ അരളിക്കോണത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ വാറ്റ് ചാരായം കണ്ടെത്തിയത് ആൽ മരത്തിൽ കെട്ടിയ ഏറുമാടത്തിൽ നിന്നായിരുന്നു.
കാട്ടാനശല്യം ഏറെയുള്ള ഈ ഭാഗത്ത് ചാരായം സൂക്ഷിച്ചാൽ അത് കാട്ടാന നശിപ്പിക്കും എന്നതിനാലാണ് വാറ്റുകാർ ആൽമരത്തിന് മുകളിൽ എറുമാടം കെട്ടി ചാരായവും വാഷുമെല്ലാം സൂക്ഷിച്ചത്. സ്ഥലത്ത് റെയ്ഡ് നടത്തിയ എക്സൈസുകാർ മരത്തിന് മുകളിൽ കെട്ടിയ ഏറുമാടത്തിൽ ചാരായവും വാഷും കണ്ടെത്തിയത്.
You may also like:കോവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; ഇതുവരെയുള്ള നഷ്ടം 25,000 കോടിയിലേറെ [NEWS]KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ [NEWS]കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ [NEWS]ഇതെല്ലാം കണ്ട് അങ്ങനെ വെറുതെ വിട്ടുപോരാൻ എക്സൈസും തയ്യാറായില്ല. എക്സൈസ് സിവിൽ ഓഫീസർമാരായ ഫ്രനറ്റ് ഫ്രാൻസിസ്, R പ്രദീപ്, രങ്കൻ എന്നിവർ വളരെ ഉയരമുള്ള ആൽമരത്തിൽ കയറി വാഷും, വാറ്റുപകരണങ്ങളും ചാരായവുമെല്ലാം കയറ് കെട്ടി ഇറക്കി.
പത്തു ലിറ്റർ ചാരായവും 180 ലിറ്റർ വാഷുമാണ് ഈ എറുമാടത്തിൽ നിന്നും കണ്ടെത്തിയത്. കേസിൽ പ്രതികളെ കണ്ടെത്താനായില്ല. ആദ്യമായാണ് ഏറുമാടത്തിൽ നിന്നും ചാരായം കണ്ടെത്തി നശിപ്പിക്കുന്നത്.
അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ജയപ്രകാശ്.ജി സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്.ആർ, ഫ്രെനെറ്റ് ഫ്രാൻസിസ്, രങ്കൻ.കെ, അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ.കെ, സിവിൽ എക്സൈസ് ഓഫീസർ മൂസാപ്പ, പ്രേംകുമാർ എക്സൈസ് ഡ്രൈവർ ജയപ്രകാശ്.വി എന്നിവർ ചേർന്നാണ് റെയ്ഡ് സംഘടിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.