നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല തീർത്ഥാടന കാലത്തെ എക്സൈസ് റെയ്ഡ്; 3,41,600 രൂപ പിഴ ഈടാക്കി

  ശബരിമല തീർത്ഥാടന കാലത്തെ എക്സൈസ് റെയ്ഡ്; 3,41,600 രൂപ പിഴ ഈടാക്കി

  ഭൂരിഭാഗവും കോട്പ (സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്റ്റ്‌സ് ആക്ട്) നിയമപ്രകാരമുള്ള കേസുകളാണ്.

  Sabarimala

  Sabarimala

  • News18
  • Last Updated :
  • Share this:
  ശബരിമല: ശബരിമല തീര്‍ത്ഥാടന കാലത്ത് എക്‌സൈസ് റെയ്ഡില്‍ 1708 കേസുകളിലായി 3,41,600 രൂപ പിഴ ഈടാക്കി. 2019 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 29 വരെയുള്ള കണക്കനുസരിച്ചാണ് ഇത്.

  ഭൂരിഭാഗവും കോട്പ (സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാക്കോ പ്രോഡക്റ്റ്‌സ് ആക്ട്) നിയമപ്രകാരമുള്ള കേസുകളാണ്.
  സന്നിധാനം റേഞ്ചില്‍ 492ഉം പമ്പയില്‍ 616ഉം നിലയ്ക്കലില്‍ 600ഉം കേസുകളാണ് എടുത്തത്.

  ഇവിടങ്ങളില്‍ നിന്ന് യഥാക്രമം 98400; 123200; 120000 രൂപ പിഴയായി ലഭിച്ചു. സന്നിധാനത്തും പമ്പയിലും പുകയില ഉത്പന്നങ്ങള്‍ മാത്രമാണ് പിടി കൂടിയത്.

  നിലയ്ക്കലില്‍ മൂന്നര ലിറ്റര്‍ മദ്യവും ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തു. 25 ഗ്രാമോളം കഞ്ചാവിന്‍റെ രണ്ടു പൊതികളുമാണ് കണ്ടെടുത്തത്. ഡ്രൈവര്‍മാരില്‍ നിന്നാണ് മദ്യവും കഞ്ചാവും പിടിച്ചത്.
  Published by:Joys Joy
  First published: