• HOME
  • »
  • NEWS
  • »
  • kerala
  • »
  • Tattoo| ടാറ്റൂ ചെയ്യുമ്പോൾ ലഹരിമരുന്ന്; സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന

Tattoo| ടാറ്റൂ ചെയ്യുമ്പോൾ ലഹരിമരുന്ന്; സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന

ചില ടാറ്റൂ കേന്ദ്രങ്ങളിൽ വേദന അറിയാതിരിക്കാൻ ലഹരിമരുന്ന് നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ ടാറ്റൂ കേന്ദ്രങ്ങളിൽ (Tattoo Parlour) എക്സൈസിന്റെ വ്യാപക പരിശോധന. ടാറ്റൂ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഇന്നലെയും ഇന്നുമായാണ് പരിശോധന.

    കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ചില ടാറ്റൂ കേന്ദ്രങ്ങളിൽ വേദന അറിയാതിരിക്കാൻ ലഹരിമരുന്ന് നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.

    നേരത്തേ, കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആർടിസ്റ്റ് സുജീഷിനെതിരെ നിരവധി ലൈംഗിക അതിക്രമ പരാതികൾ ലഭിച്ചിരുന്നു. വിദേശ വനിതയും സുജീഷിനെതിരെ പരാതി നൽകിയിട്ടുണ്ട്. സുജീഷിന്റെ സ്റ്റുഡിയോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണർക്ക് വിദേശവനിത ഇ-മെയിലിലൂടെയാണ് പരാതിനൽകിയത്.

    Also Read-കൊച്ചി ടാറ്റു സ്റ്റുഡിയോ പീഡന കേസ്; സുജീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും, ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം അടുത്താഴ്ച

    സുജീഷിന് എതിരെ ആറ് പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത്. 5 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകളുമാണുള്ളത്. യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുജീഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജീഷിപ്പോൾ റിമാൻഡിലാണ്.

    സ്പാനിഷ് യുവതി ഇ-മെയിലിലൂടെയാണ് പരാതി നൽകിയത്. 2019 സുജീഷിന്റെ ഇൻക് ഇൻഫെക്ടഡ് സ്റ്റുഡിയോയിൽ വെച്ച് അതിക്രമം കാണിച്ചു എന്നാണ് അതിൽ ചൂണ്ടിക്കാണിക്കുന്നത്. ഒരു പുരുഷ സുഹൃത്തിനൊപ്പം ആണ് യൂവതി ടാറ്റൂ ചെയ്യുന്നതിനായി സ്റ്റുഡിയോയിൽ എത്തിയത്. ഇരുവരും ഒരുമിച്ച് സ്റ്റുഡിയോയിൽ എത്തി.

    Also Read-എയിഡ്‌സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെ; പതിയ്ക്കാന്‍ 5000, മായ്ക്കാന്‍ 80000; സുരക്ഷിതമല്ലെങ്കില്‍ ടാറ്റൂ കെണിയാവും

    ടാറ്റു ചെയ്യാൻ തുടങ്ങിയപ്പോൾ യുവതിയുടെ സുഹൃത്തിനോട് മുറിക്ക് പുറത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. സ്ഥലപരിമിതി പറഞ്ഞാണ് പുറത്തിറക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് ടാറ്റു ചെയ്യാൻ ആരംഭിച്ചു. ഈ സമയം ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു എന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സുജീഷ് മോശമായി പെരുമാറിയ ഉടനെ യുവതി വാട്സ് ആപ്പിലൂടെ സുഹൃത്തിന് മെസ്സേജ് അയച്ചു. ഇത് കണ്ട് സുജീഷ് ദേഷ്യപ്പെട്ട് പെരുമാറിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്പാനിഷ് യുവതിയായ പരാതിക്കാരി കൊച്ചിയിൽ ഒരു കോളേജിൽ പഠിക്കുകയായിരുന്നു.

    സുജീഷിൻ്റെ സ്ഥാപനത്തിൽ  നിന്ന്  പിടിച്ചെടുത്ത സിസിടിവിവി, ഡിവിആർ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവയുടെ പരിശോധന റിപ്പോർട്ട് അടുത്തയാഴ്ച ലഭിക്കും. സൈബർ സെല്ലിനാണ് ഇവ പരിശോധനയ്ക്കായി  അയച്ചത്. ഡിജിറ്റല്‍ തെളിവുകളിലുള്ള ദൃശ്യങ്ങള്‍ കേസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പ്രാഥമികമായ വിവരങ്ങൾ ഇതിൽ നിന്ന്  ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ സുജീഷിൻ്റെ ഐ ഫോൺ കൂടി കസ്റ്റഡിയിൽ എടുക്കാൻ പോലീസ് തീരുമാനിച്ചിരുന്നു.
    Published by:Naseeba TC
    First published: