ആയുർവേദ മരുന്നിന് വീര്യം കൂട്ടാൻ കൊണ്ടുവന്ന മരുന്നുകൾ പിടികൂടി

21 കിലോ തൂക്കം വരുന്ന മരുന്നിൽ അഞ്ച് കിലോ ഗുളിക രൂപത്തിലും ബാക്കി പൊടി രൂപത്തിലുമാണ് കൊണ്ടുവന്നത്.

news18
Updated: July 6, 2019, 2:03 PM IST
ആയുർവേദ മരുന്നിന് വീര്യം കൂട്ടാൻ കൊണ്ടുവന്ന മരുന്നുകൾ പിടികൂടി
medicine
  • News18
  • Last Updated: July 6, 2019, 2:03 PM IST IST
  • Share this:
തെന്മല: ആയുർവേദ മരുന്നിന് വീര്യം കൂട്ടുന്നതിനായി കൊണ്ടുവന്ന അലോപ്പതി മരുന്നുകൾ എക്സൈസ് സംഘം പിടികൂടി. ആയുർവേദ ആശുപത്രിയിലേക്ക് രേഖകളില്ലാതെ കൊണ്ടുവന്ന മരുന്നുകളാണ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടിയത്.

also read: പായൽ തദ്വിയുടെ ആത്മഹത്യ കുറിപ്പ് ഫോണിൽ കണ്ടെത്തി; പ്രതികൾ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പുനലൂർ കലയനാട്ടുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുവരികയായിരുന്നു മരുന്നുകൾ. തമിഴ്നാട്ടിൽ നിന്നാണ് ഇത് കൊണ്ടുവന്നത്. ഇക്കാര്യം കാർ ഡ്രൈവർ വ്യക്തമാക്കിയിട്ടുണ്ട്.

21 കിലോ തൂക്കം വരുന്ന മരുന്നിൽ അഞ്ച് കിലോ ഗുളിക രൂപത്തിലും ബാക്കി പൊടി രൂപത്തിലുമാണ് കൊണ്ടുവന്നത്. എക്സൈസ് സംഘം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തു നിന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു.

പരിശോധനയിൽ ഇത് ആയുർവേദ മരുന്നുകള്‍ അല്ലെന്ന് തെളിഞ്ഞു. ആയുർവേദ മരുന്നുകൾക്ക് വീര്യം കൂട്ടുന്നതിനാണ് ഇത്തരത്തിൽ അലോപ്പതി മരുന്നുകൾ ചേർക്കുന്നത്. അലോപ്പതി ഡ്രഗ്സ് വിഭാഗം സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചു.
First published: July 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading