• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

EXCLUSIVE: കടയുടമയ്ക്കുനേരെ കൈയ്യേറ്റം; കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെ പരാതി

News18 Malayalam
Updated: December 28, 2018, 11:24 AM IST
EXCLUSIVE: കടയുടമയ്ക്കുനേരെ കൈയ്യേറ്റം; കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെ പരാതി
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഗുണ്ടായിസം. ഫ്ലക്സ് കട ഉടമയെ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ ശരത്ചന്ദ്രപ്രസാദ് കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ തിരുവനന്തപുരം കവടിയാറിലുള്ള ഫ്ലക്സ് പ്രിന്‍റിങ് യൂണിറ്റിലാണ് സംഭവം. കൈയ്യേറ്റത്തിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18 ന് ലഭിച്ചു. കടയുടമയെ ശരത്ചന്ദ്രപ്രസാദ് കൈയ്യേറ്റം ചെയ്യുന്നത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. കൂടാതെ ഫർണീച്ചർ ഉൾപ്പടെയുള്ള സാമഗ്രികൾ തറയിലേക്ക് ശരത്ചന്ദ്രപ്രസാദ് വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.


പണം ആവശ്യപ്പെട്ടതിന് കട ഉടമയെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്തെന്നുമാണ് പരാതി. പണം നല്‍കാതെ ഫ്ലക്‌സ്പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് കോൺഗ്രസ് അനുഭാവികൂടിയായ കടയുടമ സുരേഷ് പറ‍ഞ്ഞതിനെ തുടർന്നുളള വാക്കേറ്റമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. മുമ്പും നിരവധി തവണ ഫ്ലെക്സ് പ്രിന്‍റ് ചെയ്തിട്ട് ശരത്ചന്ദ്രപ്രസാദ് പണം നൽകിയിട്ടില്ലെന്ന് സുരേഷ് പറഞ്ഞു. കെപിസിസി നേതൃത്വത്തിനും പൊലീസിനും ഇതുസംബന്ധിച്ച് പരാതി നൽകുമെന്ന് കടയുടമ പറയുന്നു. എന്നാൽ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് കെപിസിസി നേതൃത്വം.

മുത്തലാഖ് ചർച്ചയിൽനിന്ന് കുഞ്ഞാലിക്കുട്ടി മുങ്ങി; വിട്ടുനിന്നത് നിഖാഹിൽ പങ്കെടുക്കാൻ
First published: December 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...