EXCLUSIVE INTERVIEW | പള്ളി വിധിയിൽ ചര്‍ച്ചയും നയപരമായ നീക്കവും നടത്തിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറി: തരൂർ
EXCLUSIVE INTERVIEW | പള്ളി വിധിയിൽ ചര്‍ച്ചയും നയപരമായ നീക്കവും നടത്തിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറി: തരൂർ
ഉപതെരഞ്ഞെടുപ്പുകളിൽ ശബരിമല പ്രചാരണ വിഷയമാണ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പോലെ കുറ്റക്കാരാണെന്നും NEWS18- പൊളിറ്റിക്കൽ എഡിറ്റർ പ്രദീപ് പിള്ളയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തരൂർ വ്യക്തമാക്കി.
ശശി തരൂർ
Last Updated :
Share this:
തിരുവനന്തപുരം: പള്ളിത്തർക്കം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ ചര്‍ച്ചയും നയപരമായ നീക്കവും നടത്തിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറുകയായിരുന്നെന്ന് ഡോ. ശശി തരൂര്‍ എം.പി. ഉപതെരഞ്ഞെടുപ്പുകളിൽ ശബരിമല പ്രചാരണ വിഷയമാണ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പോലെ കുറ്റക്കാരാണെന്നും NEWS18- പൊളിറ്റിക്കൽ എഡിറ്റർ പ്രദീപ് പിള്ളയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തരൂർ വ്യക്തമാക്കി.
മോദി സര്‍ക്കാരിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ച തന്നെ മോദി ഭക്തനാക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ ഉദ്ദേശ്യം മനസിലാകുന്നില്ല. ഒഴിവാക്കാനാകാത്ത പരിപാടികളുണ്ടായിരുന്നതിനാലാണ് പ്രചാരണത്തിനെത്താന്‍ വൈകിയത്. ഇക്കാര്യം പാര്‍ട്ടിക്കും സ്ഥാനാര്‍ഥി മോഹന്‍കുമാറിനും കൃത്യമായി അറിയാമായിരുന്നെന്നും തരൂർ പറഞ്ഞു.
ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിനും രാജ്യത്തിനു തന്നെ ഭീഷണിയായ കേന്ദ്ര സര്‍ക്കാരിനും എതിരായ വിധിയെഴുത്തായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുക. ശബരിമല വിഷയം ഉന്നയിച്ചു വോട്ടു ചോദിക്കാനുള്ള ധൈര്യം ബി ജെ പിക്ക് എങ്ങനെ ഉണ്ടായി? ലോക്‌സഭാതെരഞ്ഞെടുപ്പു കാലത്തു തന്നെ ജനം ഇതു തിരിച്ചറിഞ്ഞതാണ്. ജയിപ്പിച്ചിട്ടും ഒന്നും ചെയ്യാത്ത ബി ജെ പിക്ക് വീണ്ടും എന്തിനു വോട്ടു ചെയ്യണം? എസ് സി - എസ് ടി വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടു വന്ന ബി ജെ പി സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ എന്തു കൊണ്ട് അതു ചെയ്യുന്നില്ല? - തരൂർ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.