• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിപുലീകരിച്ച ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന്

വിപുലീകരിച്ച ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന്

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വനിതാ മതിലിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയാകും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിപുലീകരിച്ച ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്നുചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വനിതാ മതിലിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. 2004 ലേതിനു സമാന സാഹചര്യമെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തിയത്.

    തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പാര്‍ട്ടിതലത്തില്‍ സിപിഎമ്മും സിപിഐയും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തിലും മണ്ഡലതലത്തിലും തെരഞ്ഞെടുപ്പ് ശില്‍പ്പശാലകള്‍ പൂര്‍ത്തിയാക്കിയ സിപിഎം ബൂത്തുതല ശില്‍പ്പശാലകളിലേക്കു കടക്കുകയാണ്. രാഷ്ട്രീയ സാഹചര്യം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ സിപിഐ പാര്‍ട്ടി ക്ലാസുകളും തുടങ്ങി. മുന്നണി എന്ന നിലയിലുള്ള തയാറെടുപ്പുകള്‍ക്കും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ഇന്നത്തെ യോഗം പ്രാഥമിക രൂപം നല്‍കും.

    Also Read: SHOCKING: മദ്യപിച്ച യുവാവ് ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചു കൊന്നു

    തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനതല പ്രചരണ ജാഥ നടത്തും. ഫെബ്രുവരി ആദ്യം ജാഥ ആരംഭിക്കാനാണ് ആലോചന. ശബരിമല സ്ത്രീ പ്രവേശനം പ്രധാന പ്രചരണ വിഷയമാകുമെന്ന കണക്കുകൂട്ടലില്‍ അതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ പ്രതിരോധിക്കാനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണി രൂപം നല്‍കും.

    സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കാനുള്ള ചുവടുവയ്പായി ശബരിമല സ്ത്രീ പ്രവേശനത്തെ മുന്നണി ഉയര്‍ത്തിക്കാട്ടും. വനിതാ മതിലിന് ലഭിച്ച സ്വീകാര്യതയും എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നു. വനിതാ മതിലിലൂടെ പിന്നാക്ക സാമുദായിക സംഘടനകളുമായി അടുക്കാന്‍ ഇടതുമുന്നണിക്കു കഴിഞ്ഞിരുന്നു.

    Dont Miss  ശബരിമല അടച്ചു പൂട്ടി വന്യമൃഗങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി

    ലോക് സഭാ തെരഞ്ഞെടുപ്പിലും ഈ അടുപ്പം തുടര്‍ന്നാല്‍ എന്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ന്യൂനപക്ഷവിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളുമുണ്ടാകും. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകില്ലെങ്കിലും വൈകാതെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്(ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വന്ന ശേഷമുള്ള ആദ്യ യോഗമാണ് ഇന്നത്തേത്.

    First published: