തിരുവനന്തപുരം: സംസ്ഥാനത്തെ വിപുലീകരിച്ച ഇടതുമുന്നണിയുടെ ആദ്യയോഗമായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നത്. ഏറെക്കാലമായി എല്‍ഡിഎഫുമായി സഹകരിച്ചുവരുന്ന ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തിയതിനു ശേഷമുള്ള ആദ്യയോഗത്തിലെ ഹൈലൈറ്റ് 'ഉണ്ണിയപ്പം' ആയിരുന്നു. ആദ്യ യോഗത്തിനെത്തിയ ഘടകക്ഷികള്‍ക്ക് ചായക്കൊപ്പമുള്ള പലഹാരമായാണ് രണ്ടു വീതം ഉണ്ണിയപ്പം നല്‍കിയത്.
പുതുതായി നാലു കക്ഷികളെ ഉള്‍പ്പെടുത്തിയാണ് ഇടതുമുന്നണി വിപുലീകരിച്ചിരിക്കുന്നത്. പുതിയ കക്ഷികളെ പ്രതിനിധീകരിച്ച് ആര്. ബാലകൃഷ്ണപിള്ള, കെ.ബി.ഗണേഷ്കുമാര് (കേരള കോണ്‍ഗ്രസ്ബി), എം.വി.ശ്രേയാംസ്കുമാര്‍, ഷെയ്ഖ് പി. ഹാരിസ് (എല്‍ജെഡി) എ.പി അബ്ദുല്‍ വഹാബ്, കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍) ഫ്രാന്‍സിസ് ജോര്‍ജ്, ഡോ:കെ.സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവരാണു ആദ്യ യോഗത്തില്‍ പങ്കെടുത്തത്.
കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലാമയി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇടതു മുന്നണിയിലെ ആദ്യ യോഗത്തില്‍ എല്ലാവരും പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തിയായിരുന്നു യോഗം ആരംഭിച്ചത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തതെങ്കിലും പദവിയെക്കുറിച്ച് പറയാതെ പേരും പാര്‍ട്ടിയുടെ പേരും പറഞ്ഞായിരുന്നു പരിചയപ്പെടുത്തല്‍.
Dont Miss: മാന്ദാമംഗലം പളളി സംഘര്‍ഷം: തൃശൂര്‍ ഭദ്രാസാനാധിപന്‍ ഒന്നാം പ്രതി; ചുമത്തിയത് ജാമ്യമില്ലാ കുറ്റം
'നമുക്കെല്ലാം ആദ്യം പരസ്പരം പരിചയപ്പെടാം, ഞാന്‍ പിണറായി വിജയന്, സിപിഐഎം!' എന്നു പറഞ്ഞ് കേരള മുഖ്യമന്ത്രി തന്നെയായിരുന്നു പരിചയപ്പെടുത്തല്‍ ആരംഭിച്ചത്. പിന്നാലെ കോടിയേരി ബാലകൃഷ്ണനും മറ്റുനേതാക്കളും തുടര്‍ന്നു.
Dont Miss: ലോകത്തിലെ ഏറ്റവും വലിയ ദുർഗാ പ്രതിമ നിര്‍മിച്ചത് മുസ്ലിം കരകൗശല വിദഗ്ധൻ
10 കക്ഷികളില്‍ നിന്നായി മുപ്പതോളം പേരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. സാധരാണ എത്തുന്നതിനേക്കാള്‍ ആളുകള്‍ മുന്നണി മീറ്റിങ്ങിനെത്തിയതോടെ മേശയ്ക്കു ചുറ്റുമുള്ള നിര വിട്ട് രണ്ടാം നിരയിലും കസേരകളിട്ടായിരുന്നു യോഗം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpi, Cpm, Kerala, Ldf, Ldf expandsion, ഇടതുപക്ഷം, ഇടതുമുന്നണി, കേരളം