നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗൾഫിലേക്ക് മടങ്ങാനാകാത്തതിന്‍റെ വിഷമത്തിൽ പ്രവാസി ആത്മഹത്യ ചെയ്തു

  ഗൾഫിലേക്ക് മടങ്ങാനാകാത്തതിന്‍റെ വിഷമത്തിൽ പ്രവാസി ആത്മഹത്യ ചെയ്തു

  ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. രണ്ടു മാസത്തെ അവധി കഴിഞ്ഞ് മടങ്ങിപ്പോകാൻ ശ്രമിച്ചപ്പോഴേക്കും കോവിഡ് കാരണം വിമാന സർവീസ് നിർത്തിവെച്ചു

  Prasad

  Prasad

  • Share this:
   പത്തനംതിട്ട: കോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫിലേക്ക് മടങ്ങാനാകാത്തതിന്‍റെ വിഷമത്തിൽ പ്രവാസി ആത്മഹത്യ ചെയ്തു. വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതില്‍ വീട്ടില്‍ പ്രസാദ് (60)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ ടെറസിൽ തൂങ്ങിയ നിലയിലാണ് പ്രസാദിനെ കണ്ടെത്തിയത്. ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

   കഴിഞ്ഞ 13 വര്‍ഷമായി ഒമാനിൽ മസ്ക്കറ്റിലെ എസ് ആന്‍ഡ്​ ടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രസാദ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. രണ്ടു മാസത്തെ അവധി കഴിഞ്ഞ് മടങ്ങിപ്പോകാൻ ശ്രമിച്ചപ്പോഴേക്കും കോവിഡ് കാരണം വിമാന സർവീസ് നിർത്തിവെച്ചു. അതിനൊപ്പം ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ളവർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

   പല തവണ ശ്രമിച്ചെങ്കിലും ഒമാനിലേക്കുള്ള യാത്ര സാധ്യമാകാത്തതിൽ കടുത്ത മനോവിഷമത്തിലായിരുന്നു പ്രസാദ്. ഇതിനിടെ ബാങ്ക് ലോൺ മുടങ്ങിയത് പ്രസാദിനെ കൂടുതൽ വിഷമിപ്പിച്ചു. അതിനിടെയാണ് ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണകുമാരിയാണ് ഭാര്യ. അഞ്ജലി, അനുപമ എന്നിവർ മക്കളാണ്. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലീസ് കേസെടുത്തിട്ടുണ്ട്.

   കോവിഡ് ഭീതിയിൽ സോഷ്യൽ മീഡിയ സ്റ്റാറ്റസിട്ട് യുവാവ് ആത്മഹത്യ ചെയ്തു

   കൊറോണാ ഭീതിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കൊല്ലം പുനലൂര്‍ തൊളിക്കോട്ടാണ് യുവാവ് ജീവനൊടുക്കിയത്. തൊളിക്കോട് സ്വദേശി സജികുമാര്‍ രാജി ദമ്ബതികളുടെ മകന്‍ വിശ്വ കുമാറാണ് (20) കൊവിഡിനെ പേടിച്ച്‌ ആത്മഹത്യ ചെയ്തത്.

   Also Read- ഒന്നര വയസുകാരിന്‍റെ തല പ്രഷർ കുക്കറിൽ കുടുങ്ങി; രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

   പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലര്‍ച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വ കുമാർ. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവിന്‍റെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് കണ്ടെടുത്തതായി പൊലീസ് പറയുന്നു.

   പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പുനലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Anuraj GR
   First published:
   )}