Covid 19 ക്വറന്റീൻ ലംഘിച്ച് പുറത്തിറങ്ങി; ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസി നെഗറ്റീവ്

റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ചെന്നീർക്കര സ്വദേശി തിങ്കളാഴ്ചയാണ് പത്തനംതിട്ട നഗരത്തിലെത്തിയത്

News18 Malayalam | news18-malayalam
Updated: July 11, 2020, 8:16 AM IST
Covid 19 ക്വറന്റീൻ ലംഘിച്ച് പുറത്തിറങ്ങി; ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസി നെഗറ്റീവ്
pathanamthita
  • Share this:
പത്തനംതിട്ട: ഹോം ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്.

ജൂലൈ മാസം മൂന്നാം തീയതി റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ചെന്നീർക്കര സ്വദേശി തിങ്കളാഴ്ചയാണ് പത്തനംതിട്ട നഗരത്തിലെത്തിയത്. മുഖാവരണം ധരിക്കാതെ വാഹനത്തിലെത്തിയതിനാണ് ഇയാളെ പോലീസ് തടഞ്ഞത്.


You may also like:Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു‌ [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
വിദേശത്തു നിന്നെത്തിയതാണെന്ന് അറിഞ്ഞതോടെ ആരോഗ്യപ്രവർത്തകരെത്തി ആംബുലൻസിൽ കയറാൻ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. നാല് ആരോഗ്യപ്രവർത്തകർ വട്ടംപിടിച്ചിട്ടും കുതറിയോടിയ പ്രവാസിയെ തുണികൊണ്ട് കൈയുംകാലും കെട്ടിയാണ് ആംബുലൻസിൽ കയറ്റിയത്.
Published by: user_49
First published: July 11, 2020, 8:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading