നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് അമിത നിരക്ക്: പ്രതിഷേധവുമായി പ്രവാസിയുടെ ഒറ്റയാൾ സമരം

  വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് അമിത നിരക്ക്: പ്രതിഷേധവുമായി പ്രവാസിയുടെ ഒറ്റയാൾ സമരം

  അമിത നിരക്ക്ഈടാക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് തടയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. 

  News18

  News18

  • Share this:
  കേരളത്തിലെ വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്നതിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി ഖത്തര്‍ പ്രവാസി. റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റിന് 2499 രൂപയാണ് വിമാനത്താവളങ്ങളില്‍ ഈടാക്കുന്നത്. ഇതിനെതിരെയാണ് പ്രവാസിയായ ഷംസു പടന്നക്കരയുടെ പ്രതിഷേധം.

  യു.എ.ഇയിലേയ്ക്ക് പോകുന്ന പ്രവാസികളാണ് പ്രധാനമായും ഈ അമിത നിരക്ക് അടയ്ക്കേണ്ടി വരുന്നത് , തലശ്ശേരി സ്വദേശിയായ ഷംസു പടന്നക്കര പറയുന്നത്.

  "കഴിഞ്ഞദിവസം ഒരു സുഹൃത്തിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രയാക്കിയപ്പോഴാണ് ഈ അമിത നിരക്ക് എങ്ങനെയാണ് പ്രവാസികളെ ബാധിക്കുന്ന കൂടുതൽ വ്യക്തമായത്. വിമാനത്താവളത്തിൽ വെച്ച് ടെസ്റ്റിന് വേണ്ട പണം പോലും സുഹൃത്തിൻറെ കയ്യിൽ ഉണ്ടായിരുന്നില്ല. എടിഎമ്മിൽ നിന്ന് പണം എടുത്ത് സുഹൃത്തിന് കൊടുക്കേണ്ടിവന്നു", ഷംസു ന്യൂസ് 18 നോട് പറഞ്ഞു.

  നിലവില്‍ യു.എ.ഇയിലേയ്ക്ക് പോകണമെങ്കില്‍, പോകുന്നതിനു 48 മണിക്കൂറുനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം. ഇത് കൂടാതെയാണ് വിമാനത്താവളത്തില്‍ നിന്നുള്ള റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് .അമിത നിരക്ക് പാവപ്പെട്ട പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് ഷംസുവിന്റെ ആക്ഷേപം.

  "ടെസ്റ്റ് കഴിഞ്ഞതിനു ശേഷം 45 മിനിട്ടെങ്കിലും എടുത്താണ് റിസള്‍ട്ട് വരുന്നത്. അതിനു ശേഷമേ ബോഡിംഗ് പാസ് ലഭിക്കുകയുള്ളൂ. ", ഷംസു പറയുന്നു. റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്കിളവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതരെ ഷംസു പരാതി അറിയിച്ചു. എന്നാൽ മന്ത്രി തലത്തില്‍ ബന്ധപ്പെടണം എന്നാണ് ഷംസു വിന് ലഭിച്ച മറുപടി.

  വിമാനത്താവളമല്ല ഈ തുക കൈപറ്റുന്നതെന്നും, ഏജൻസികൾക്കാണ് ടെസ്റ്റ് നടത്താനുള്ള അനുമതി നൽകിയിട്ടുള്ളത് എന്നാണ് അധികൃതരുടെ വിശദീകരണം.

  തലശ്ശേരിയിലെ തൻറെ വീട്ടിലാണ് ഷംസു ഒറ്റയാൾ പ്രതിഷേധം നടത്തിയത്. യു.എ.ഇയിലേയ്ക്കു പോകുന്ന പ്രവാസികളില്‍ നിന്നും റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റിനു വിമാനത്താവളത്തില്‍ അമിത നിരക്ക്
  ഈടാക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് തടയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് പ്രതിഷേധത്തിന് ലഭിച്ചത്. ഖത്തറിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനാണ് ഷംസു.
  Published by:Sarath Mohanan
  First published:
  )}