നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Expats Return: കേരളത്തിൽ ഇന്നെത്തുന്നത് 368 പേർ; ഏറ്റവുമധികം മലപ്പുറം ജില്ലക്കാർ

  Expats Return: കേരളത്തിൽ ഇന്നെത്തുന്നത് 368 പേർ; ഏറ്റവുമധികം മലപ്പുറം ജില്ലക്കാർ

  Expats Return to Kerala | അബുദാബിയിൽനിന്നു കൊച്ചിയിലേക്കുള്ള വിമാനം ഇന്നു രാത്രി 9.40നും ദുബായിൽനിന്നു കോഴിക്കോടേക്കുള്ള വിമാനം രാത്രി 10.30നും ആണ് എത്തുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിൽ ആദ്യ ദിവസമായ ഇന്ന് രണ്ടു വിമാനങ്ങളിലായി 368 പേർ എത്തും. അബുദാബി-കൊച്ചി വിമാനത്തിൽ 179 പേരും, ദുബായ്-കോഴിക്കോട് വിമാനത്തിൽ 189 പേരുമാണ് എത്തുന്നത്. യാത്രയ്ക്കുമുമ്പുള്ള പരിശോധനയിൽ ആരെയങ്കിലും ഒഴിവാക്കേണ്ടിവരുകയോ പകരം യാത്രക്കാർ ഇല്ലാതെ വരികയോ ചെയ്താൽ ഈ കണക്കിൽ മാറ്റമുണ്ടാകും.

   നിലവിലെ കണക്കു പ്രകാരം ഏറ്റവുമധികം പേർ ഇന്ന് വരുന്നത് മലപ്പുറം ജില്ലക്കാരാണ്. ഇന്ന് എത്തുന്നവരിൽ  105 പേരാണ് മലപ്പുറം ജില്ലക്കാർ. തൃശൂരുകാരായ 73 പേരും കോഴിക്കോടുകാരായ 70 പേരും ഇന്ന് എത്തും.

   മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർ- എറണാകുളം(25), പാലക്കാട്(23), ആലപ്പുഴ(15), വയനാട്(15), കോട്ടയം(14), പത്തനംതിട്ട(8), കണ്ണൂർ(6), കാസർകോട്(5), തിരുവനന്തപുരം(1).
   TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]മഹാരാഷ്ട്രയിൽ മൂന്നിലൊന്ന് മദ്യഷോപ്പുകൾ തുറന്നു; വരുമാനം 100 കോടി കവിഞ്ഞു [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
   അബുദാബിയിൽനിന്നു കൊച്ചിയിലേക്കുള്ള വിമാനം ഇന്നു രാത്രി 9.40നും ദുബായിൽനിന്നു കോഴിക്കോടേക്കുള്ള വിമാനം രാത്രി 10.30നും ആണ് എത്തുന്നത്.
   Published by:Anuraj GR
   First published: