നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റിയാദിൽ നിന്ന് ഇന്നെത്തുന്നത് 149 പേർ; കോഴിക്കോട് ഇറങ്ങുന്ന വിമാനത്തിൽ 84 ഗർഭിണികളും 22 കുട്ടികളും

  റിയാദിൽ നിന്ന് ഇന്നെത്തുന്നത് 149 പേർ; കോഴിക്കോട് ഇറങ്ങുന്ന വിമാനത്തിൽ 84 ഗർഭിണികളും 22 കുട്ടികളും

  ബഹ്‌റിനില്‍ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമെത്തും. ബഹ്‌റിന്‍ വിമാനം രാത്രി 10.50-നാണ് കൊച്ചിയിലിറങ്ങുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി റിയാദിൽ നിന്നുള്ള വിമാനം ഇന്നെത്തും. 8. 30 നാണ് വിമാനം കോഴിക്കോട് എത്തുന്നത്.

   വിമാനത്തിൽ 149 പേരാണ് ഉണ്ടാകുക. ഇതിൽ 48 പേരും മലപ്പുറം സ്വദേശികളാണ്. 23 ഗർഭിണികളും  11 കുട്ടികളും വിമാനത്തിലുണ്ടാകും.
   You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]Coronavirus LIVE Updates: അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു [NEWS]
   കോഴിക്കോട്- 23, കണ്ണൂർ-17, കൊല്ലം-9, പത്തനംതിട്ട-7, പാലക്കാട്- 10, കർണാടക-8, തമിഴ്നാട്-2, തരുവനന്തപുരം-2, എറണാകുളം-5, കാസർകോട്-2, ആളപ്പുഴ-3, ഇടുക്കി-5 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം.

   വ്യാഴാഴ്ച കേരളത്തിലേക്ക് എത്തിയ ആദ്യസംഘത്തില്‍ 363 പേരാണുണ്ടായിരുന്നത്. 68 ഗര്‍ഭിണികളും 9 കുഞ്ഞുങ്ങളും അടക്കമുള്ള സംഘം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് ഇറങ്ങിയത്. പരിശോധനകളില്‍ രോഗലക്ഷണങ്ങളുള്ള എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവരെ നിരീക്ഷണകേന്ദ്രങ്ങളിലുമെത്തിച്ചു.

   ഇന്ന് റിയാദിന് പുറമെ ബഹ്‌റിനില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമെത്തും. ബഹ്‌റിന്‍ വിമാനം രാത്രി 10.50-നാണ് കൊച്ചിയിലിറങ്ങുന്നത്.
   First published:
   )}