നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സി എച്ചിന്റെ വഴിയില്‍ തുടരുമെന്ന് ഫാത്തിമ തഹ്ലിയ; വിശ്വാസം ഉയര്‍ത്തി വനിതാ നേതാക്കളെ ആക്രമിക്കാൻ മുസ്ലിം ലീഗ്

  സി എച്ചിന്റെ വഴിയില്‍ തുടരുമെന്ന് ഫാത്തിമ തഹ്ലിയ; വിശ്വാസം ഉയര്‍ത്തി വനിതാ നേതാക്കളെ ആക്രമിക്കാൻ മുസ്ലിം ലീഗ്

  ഒരു ഗ്രൂപ്പ് നേതാക്കളുടെയും സഹായം വനിതകള്‍ക്ക് ലഭിച്ചിട്ടില്ല. സി എച്ച് കാണിച്ച വഴിയിലൂടെ മുന്നോട്ടുപോകുമെന്നും ഫാത്തിമ തഹ്ലിയ ന്യൂസ് 18 നോട് പറഞ്ഞു.

  ഫാത്തിമ തഹ്ലിയ

  ഫാത്തിമ തഹ്ലിയ

  • Share this:
  കോഴിക്കോട്: പുറത്താക്കിയ ഹരിത നേതാക്കള്‍ക്കെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം നടത്തുന്ന പ്രചാരണം അജണ്ടകളുടെ ഭാഗമാണെന്ന് ദേശീയ വൈസ് പ്രസിഡന്റായിരുന്ന ഫാത്തിമ തഹ്ലിയ. ഒരു ഗ്രൂപ്പ് നേതാക്കളുടെയും സഹായം വനിതകള്‍ക്ക് ലഭിച്ചിട്ടില്ല. സി എച്ച് കാണിച്ച വഴിയിലൂടെ മുന്നോട്ടുപോകുമെന്നും ഫാത്തിമ തഹ്ലിയ ന്യൂസ് 18 നോട് പറഞ്ഞു.

  പുറത്താക്കപ്പെട്ട ഹരിത നേതാക്കള്‍ വിശ്വാസ പരിധി ലംഘിച്ചിരിക്കയാണെന്നാണ് കഴിഞ്ഞ ദിവസം പി എം എ സലാം നടത്തിയ പ്രസംഗം. വനിതാ നേതാക്കള്‍ പാണക്കാട് കുടുംബത്തെ ചോദ്യം ചെയ്യുകയാണെന്നും ഗ്രൂപ്പിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നും സലാം ആരോപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്യുകയാണ് ഫാത്തിമ തഹ്ലിയ. പ്രചാരണം പ്രത്യേക അജണ്ടകളോടെയാണ്. സി എച്ച് കാണിച്ചുതന്ന വഴിയിലൂടെ മുന്നോട്ടുപോകും. വനിതാ നേതാക്കള്‍ പറയുന്നത് ലിബറലിസമാണെന്നും അത് മതനിരാസത്തിന്റെ വഴിയാണെന്നുമുള്ള ചില ലീഗ് നേതാക്കളുടെ പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. വനിതാ നേതാക്കളെ കുപ്രചാരണം നടത്തി വേട്ടയാടുകയാണ്. ഇത് ചില അജണ്ടകളുടെ ഭാഗമാണ്. തെറ്റായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇങ്ങിനെ കുപ്രചാരണം നടത്തി ന്യായീകരിക്കുകയല്ലാതെ നേതൃത്വത്തിന് മറ്റ് വഴികളില്ല. ഇതാണ് അവര്‍ ചെയ്യുന്നത്.

  Also Read- ഹരിതയെ കയ്യൊഴിഞ്ഞ് ടി.പി. അഷ്‌റഫലിയും; പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനൊപ്പം നില്‍ക്കണം എന്ന് അഷ്‌റഫലി

  പാര്‍ട്ടിയില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമയാണ് ഹരിതയുടെ പരാതിയെന്ന പി എം. എ സലാമിന്റെ പ്രസ്താവനയെയും തഹ്ലിയ ചോദ്യം ചെയ്യുന്നു. പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിന്റെയും സഹായം വനിതാ നേതാക്കള്‍ക്ക് ലഭിച്ചിട്ടില്ല. പിന്നെങ്ങിനെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പറയുമെന്നും തഹ്ലിയ ചോദിച്ചു. ടി പി അഷ്‌റഫലി ഹരിതയെ പിന്തുണച്ച് കൊണ്ട് നല്‍കിയ കത്ത് എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ പേരിലാണ്. എം എസ് എഫ് ദേശീയ കമ്മിറ്റി എല്ലാവരെയും കേട്ട ശേഷമാണ് അഭിപ്രായം പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയത്. അത് വെച്ച് ടി പി അഷ്‌റഫലി ഹരിതക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് വ്യാഖ്യാനിക്കാനാവില്ല.

  Also Read- ഹരിത; 'വിവാദങ്ങൾ അടഞ്ഞ അധ്യായം; വിവാദം നിലനിർത്താൻ ഒരു സംഘം പ്രവർത്തിച്ചു'; പിഎംഎ സലാം

  ''സി എച്ച് പഠിപ്പിച്ച പാഠമാണ് ഹരിത പഠിച്ചത്. ആ വഴിയില്‍ ഹരിത മുന്നോട്ടുപോവുക തന്നെ ചെയ്യും. ഏതെങ്കിലും നേതാവിനെ കണ്ടല്ല തങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തേക്ക് വന്നത്. പാര്‍ട്ടിയുടെ ആശയത്തില്‍ ആകൃഷ്ടരായാണ്. അതുകൊണ്ടുതന്നെ പുറത്തുള്ള പ്രചാരണങ്ങള്‍കൊണ്ട് തങ്ങള്‍ വിശ്വസിച്ച ആശയത്തെ കയ്യൊഴിയാനാകില്ല.''- തഹ്ലിയ വ്യക്തമാക്കുന്നു.

  ലിബറല്‍ ചിന്തകളുടെ മറവില്‍ സമൂഹത്തിലേക്ക് മതനിരാസം ഒളിച്ചു കടത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ ജില്ലയിലെ ക്യാമ്പസുകളില്‍ പ്രചരണ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ മലപ്പുറം ജില്ല ഹരിത കമ്മിറ്റിയുടെ ശില്‍പശാലയില്‍ തീരുമാനിച്ചിരുന്നു.

  Also Read- ഹരിതക്ക് പുതിയ ഒൻപതംഗ സംസ്ഥാന കമ്മിറ്റി; പി എച്ച് ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് സെക്രട്ടറി

  മതേതര കാഴ്ചപ്പാടുകള്‍ മതത്തെ നിഷേധിക്കലാണെന്നും സ്വതന്ത്ര ജിവിതത്തിന് വിശ്വാസം തടസ്സമാണെന്നും ചിന്തിക്കുന്ന ഒരു വിഭാഗ ത്തിന്റെ പ്രചരണത്തില്‍ വിദ്യാര്‍ത്ഥി സമൂഹം വീണു പോകുന്നത് സമൂഹത്തില്‍ അരാചകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. ഇതിനെതിരായ നിലപാടുകള്‍ സ്വീകരിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമായി യോജിച്ച് സംസ്‌ക്കാരിക പ്രതിരോധ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ശില്‍പശാലയില്‍ തീരുമാനമുണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങളും പുറത്താക്കപ്പെട്ട ഹരിത നേതാക്കള്‍ക്കെതിരെയുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.
  Published by:Rajesh V
  First published:
  )}