News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 17, 2020, 11:09 AM IST
exam
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാലാണ് വിദഗ്ദ സമിതി ചെയർമാൻ. ലോക്ക്ഡൗൺ കാരണമുള്ള അദ്ധ്യയന നഷ്ടവും പരീക്ഷാ നടത്തിപ്പും ക്രമീകരിക്കും. എം.ജി.സർവകലാശാല വൈസ് ചാൻസിലർ സാബു തോമസ്, കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ പി.പി. അജയകുമാർ എന്നിവർ അടക്കം ആറ് പേർ അടങ്ങുന്നതാണ് വിദഗ്ദ സമിതി. സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
ഭാവിയിൽ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ വേണ്ട നടപടികളും പഠിക്കാനും കൂടിയാണ് നിർദേശം. കണ്ണൂർ,കോഴിക്കോട് സർവകലാശാലകളിൽ പരീക്ഷകൾ ഏറെക്കുറെ പൂർത്തിയായിരുന്നു. ഇവിടങ്ങളിൽ നിയന്ത്രണങ്ങളോടെ മൂല്യനിർണയ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വൈസ് ചാൻസലർമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ജില്ലാ കളക്ടർമാരുമായി ചർച്ച ചെയ്തു തീരുമാനമെടുക്കാനാണ് നിർദ്ദേശം.
BEST PERFORMING STORIES:
ലോകത്ത് മരണം 1.4 ലക്ഷം കവിഞ്ഞു; യുഎസിൽ മാത്രം 31,500 [NEWS]
'വൈറസ് പിറന്നത് തമിഴ്നാട്ടിലല്ല; വ്യാപിച്ചത് വിദേശയാത്ര നടത്തിയ സമ്പന്നര് വഴി': തമിഴ്നാട് മുഖ്യമന്ത്രി [NEWS]
COVID 19| ജറുസലേമിലെ മസ്ജിദുൽ അഖ്സ റമദാനിലും തുറക്കില്ല [NEWS]
ഉത്തരക്കടലാസുകൾ വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താനോ , അഞ്ച് അധ്യാപകർ അടങ്ങുന്ന ക്ലസ്റ്ററുകളായി തിരിച്ച് മൂല്യനിർണ്ണയം നടത്താൻ പ്രത്യേക സംവിധാനമൊരുക്കാനോ അനുമതി നൽകണമെന്ന ആവശ്യമാണ് അധികൃതർക്കുള്ളത്.
കൊവിഡ് വ്യാപനം മൂലം ബിരുദ-ബിരുദാനന്തര പരീക്ഷകൾ മുടങ്ങിയതോടെ സർവകലാശാല പരീക്ഷകൾ പ്രതിസന്ധിയിലായി. മാർച്ച് 31ന് ബിരുദ പരീക്ഷകളും പൂർത്തിയാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ലോക്ക്ഡൗണോടെ ഏപ്രിൽ 30നകം ഫല പ്രസിദ്ധീകരണം നടക്കില്ലെന്ന് ഉറപ്പായി. മെയ് 31നകം ബിരുദാനന്തരബിരുദ പരീക്ഷകളും പൂർത്തിയാക്കാനുള്ള പരീക്ഷ കലണ്ടർ താളംതെറ്റിയതോടെ ഇവ ക്രമീകരിക്കുക വിദഗ്ദ സമിതിക്കും വെല്ലുവിളിയാണ്.
Published by:
user_57
First published:
April 17, 2020, 11:09 AM IST