• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജനവാസ മേഖലയിലെ കരിങ്കല്‍ ക്വാറികളുടെ സ്ഥാനം; വിദഗ്ധ സമിതി പഠനം ആരംഭിച്ചു; Online സർവേ വൈകീട്ട് ആറ് വരെ

ജനവാസ മേഖലയിലെ കരിങ്കല്‍ ക്വാറികളുടെ സ്ഥാനം; വിദഗ്ധ സമിതി പഠനം ആരംഭിച്ചു; Online സർവേ വൈകീട്ട് ആറ് വരെ

കരിങ്കല്‍ ക്വാറികള്‍ സ്ഥാപിക്കുന്നതിനു കൂടുതല്‍ ദൂരം നിലനിര്‍ത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് 2020 ജൂലൈ 21 ന് ഉത്തരവിട്ടിരുന്നു.

  • Last Updated :
  • Share this:
    ജനവാസ മേഖലകളില്‍ നിന്ന് കരിങ്കല്‍ ക്വാറികള്‍ക്ക് സുരക്ഷിത അകലം നിശ്ചയിക്കാന്‍ സംസ്ഥാനത്ത് രൂപീകരിച്ച സംയുക്ത സമിതി വിദഗ്ധ പഠനം തുടങ്ങി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഏഴംഗ സമിതിയുടെ പഠനത്തിനു നേതൃത്വം നല്‍കുക. വിഷയത്തില്‍ പൊതുജനാഭിപ്രായം  രേഖപ്പെടുത്തുവാനായി ഒരു ഓൺലൈൻ സർവേയും ക്രമീകരിച്ചിട്ടുണ്ട്.

    https://forms.gle/2Uwzkmqm4UMYPmv3A എന്ന ലിങ്ക് ഉപയോഗിച്ച്  വൈകിട്ട് 6 മണിവരെ സര്‍വേയില്‍ അഭിപ്രായം അറിയിക്കാം.

    ഖനനവേളയിലെ വായുശബ്ദ മലിനീകരണത്താല്‍ ദുരിതം അനുഭവിക്കുന്നവരുടെ പരാതികള്‍ പരിഗണിച്ച്, കരിങ്കല്‍ ക്വാറികള്‍ സ്ഥാപിക്കുന്നതിനു കൂടുതല്‍ ദൂരം നിലനിര്‍ത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് 2020 ജൂലൈ 21 ന് ഉത്തരവിട്ടിരുന്നു.

    സ്‌ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും, സ്‌ഫോടനം ഇല്ലാതെയുള്ള ഖനനത്തിന് 100 മീറ്ററും വീതം അകലം ജനവാസ മേഖലയില്‍ നിന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവ്. കേരളത്തില്‍ ജനവാസ മേഖലയില്‍ (റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ) നിന്നു 100 മീറ്ററായിരുന്നു ക്വാറികള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ദൂരപരിധി.

    ഇ.പി.ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ ദൂരപരിധി  50 മീറ്ററാക്കി കുറച്ചെങ്കിലും ഹരിത ട്രൈബ്യൂണല്‍ 2020-ല്‍ റദ്ദാക്കി.ദൂരപരിധി കുറച്ചപ്പോള്‍ 2500ല്‍പരം ക്വാറികള്‍ക്കു പുതുതായി ലൈസന്‍സ് നല്‍കിയത് ആരോപണത്തിന് ഇടയാക്കിയെങ്കിലും ക്വാറികള്‍ വ്യവസായമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതു വരെ കേരളത്തില്‍ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തുടരാനാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ തീരുമാനം.

    ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം സംസ്ഥാന, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡുകൾ ബന്ധപ്പെട്ടവരുടെ ഹിയറിംഗുകൾ സംഘടിപ്പിക്കുന്നുണ്ട്. പൊതുജനത്തിനും കമ്മിറ്റിക്ക് മുമ്പാകെ വാക്കാലുള്ളതോ രേഖാമൂലമോ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യാം. പൊതുജനാഭിപ്രായം  രേഖപ്പെടുത്തുവാനായി ഒരു ഓൺലൈൻ സർവേയും ക്രമീകരിച്ചിട്ടുണ്ട്.
    Published by:Arun krishna
    First published: