ആലപ്പാട് ഖനനം: സമഗ്രപഠനത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കും

കടൽ കയറ്റം തടയാൻ പുലിമുട്ടുകൾ നിർമ്മിയ്ക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ

news18
Updated: January 17, 2019, 6:57 PM IST
ആലപ്പാട് ഖനനം: സമഗ്രപഠനത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കും
ഇ.പി. ജയരാജൻ
  • News18
  • Last Updated: January 17, 2019, 6:57 PM IST
  • Share this:
തിരുവനന്തപുരം: ആലപ്പാട് പ്രശ്നത്തിൽ സമഗ്ര പഠനത്തിന് വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ സമരക്കാരുമായുള്ള ചർച്ചയിൽ ധാരണയായി. സമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കും. അതുവരെ സീവാഷിങ് നിർത്തും. എന്നാൽ ലാൻഡ് വാഷിംഗ് തുടരും. ഇല്ലെങ്കിൽ ഐ.ആർ.ഇയുടെ പ്രവർത്തനം തടസപ്പെടുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചു.

ആലപ്പാട്: ഖനന ഭൂമി വാസയോഗ്യമാക്കണമെന്ന് കാനം 

കടൽ കയറ്റം തടയാൻ പുലിമുട്ടുകൾ നിർമ്മിയ്ക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ആലപ്പാട് പഞ്ചായത്തിൽ 16.5 കിലോമീറ്റർ ദൂരത്തിലാണ് ഖനനം നടക്കുന്നത്. 16 കിലോമീറ്ററിൽ കടൽഭിത്തിയുണ്ട്. നിലവിലുള്ള കടൽഭിത്തി ശക്തിപ്പെടുത്തും. ഖനനത്തിന്റെ ഭാഗമായുണ്ടാകുന്ന കുഴികൾ വെള്ള മണലിട്ട് നികത്തും. പോണ്ടിച്ചേരി മാതൃകയിലായിരിക്കും ഇത് ചെയ്യുക. ആലപ്പാട് പഞ്ചായത്ത് സുരക്ഷിതമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.

ഷാജിയുടെ വഴിയേ കാരാട്ട് റസാഖും; ലീഗ് മത്സരിക്കുന്ന 3 മണ്ഡലങ്ങളിലും അനിശ്ചിതത്വം
First published: January 17, 2019, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading