തിരുവനന്തപുരം: നിപയ്ക്ക് സമാനമായി കൊറോണ വൈറസിന്റെ ഉത്ഭവവും പഴംതീനി വവ്വാലുകളിൽ നിന്നാകാം എന്ന് വിദഗ്ധർ. പഴം തീനി വവ്വാലുകളിലും, ചൈനീസ് ക്രെയ്റ്റ് വിഭാഗത്തിൽ പെടുന്ന പാമ്പുകളിലുമാണ് പ്രധാനമായി കൊറോണ നോവൽ വൈറസുകൾ കണ്ടെത്തിയിട്ടുള്ളത്. ചൈനയിൽ കൊറോണ പടരാൻ കാരണമായി മൂന്ന് സാധ്യതകളാണ് വിദഗ്ധർ മുന്നോട്ട് വയ്ക്കുന്നത്. വവ്വാലുകളിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക്. അതായത് വവ്വാൽ സൂപ്പ് കഴിക്കുന്ന ചൈനക്കാരിൽ നേരിട്ട് വൈറസ് പ്രവേശിച്ചേക്കാം. വവ്വാലിൽ നിന്ന് പാമ്പുകളിലേയ്ക്കും, പാമ്പുകളെ ഭക്ഷിച്ചവരിൽ നിന്ന് മനുഷ്യരിലേയ്ക്കും. വുഹാനിലെ ഹുവാൻ സീഫുഡ് മാർക്കറ്റിൽ നിന്ന് വൈറസ് ബാധയുള്ള മാംസം കഴിച്ചതിലൂടെയും കൊറോണ നോവൽ പകർന്നിട്ടുണ്ടാകാം. ALSO READ: കൊറോണയ്ക്ക് മരുന്നുണ്ടെന്ന് ആയുഷ് വകുപ്പ്; മണ്ടത്തരമെന്ന് IMA; കേരളം പിന്തുടരുന്നത് WHO ചികിത്സ പ്രോട്ടോക്കോൾ എന്ന് ആരോഗ്യവകുപ്പ്
ഉത്ഭവം പഴതീനി വവ്വാലുകൾ എന്നതിന് പുറമെ രോഗലക്ഷണങ്ങളിലും, പകരുന്ന മാർഗങ്ങളിലും, പ്രതിരോധ മുൻകരുതലിലും നിപയ്ക്കും നോവൽ കൊറോണയ്ക്കും സമാനതകൾ ഉണ്ട്. സസ്തനികളുടെയും, പക്ഷികളുടെയും ശ്വാസകോശത്തെയാണ് കൊറോണ വൈറസ് പ്രധാനമായി ബാധിക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്കാണ് വേഗത്തിൽ പകരുന്നത്. എന്നാൽ നിപയ്ക്ക് പരീക്ഷിച്ച് വിജയിച്ച മരുന്നുകൾ ഉണ്ടെങ്കിൽ കൊറോണയ്ക്ക് മരുന്നുകൾ കണ്ടെത്തിയിട്ടില്ല.കൊറോണ വൈറസ് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും നോവൽ കൊറോണ കണ്ടെത്തിയത് സമീപകാലത്താണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.