അബുദാബി: കാലാവധി കഴിഞ്ഞ യുഎഇ സന്ദർശക വിസ കൈവശമുള്ളവർ 2020 ഓഗസ്റ്റ് 11 നകം രാജ്യം വിടണമെന്ന് നിർദേശം. അല്ലെങ്കിൽ ഒരു മാസം അധികസയത്തിനായി അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അറിയിച്ചു.
രാജ്യത്തെ സന്ദർശകർക്കോ ടൂറിസ്റ്റ് വിസ ഉടമകൾക്കോ പിഴ ഒഴിവാക്കാൻ ജൂലൈ 12 വരെ ഒരു മാസം സാവകാശം ഉണ്ടായിരുന്നു. എന്നാൽ ഐസിഎയുടെ പുതിയ ഉത്തരവിൽ, ഓഗസ്റ്റ് 11 ന് ശേഷം 30 ദിവസത്തെ ഗ്രേസ് പിരീഡ് ഒരു തവണ കൂടി പുതുക്കാൻ അവർക്ക് കഴിയുമെന്ന് വ്യക്തമാക്കുന്നു. ഗ്രേസ് പിരീഡ് നീട്ടുന്നത് ഐസിഎ നടത്തുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
കോവിഡ് -19 വ്യാപന സമയത്ത് കാലാവധി കഴിഞ്ഞ ഏതെങ്കിലും റെസിഡൻസി വിസ നീട്ടാനുള്ള തീരുമാനം യുഎഇ അധികൃതർ പിൻവലിച്ചിരുന്നുവെന്ന് ഐസിഎയുടെ വക്താവ് ബ്രിഗേഡിയർ ഖാമിസ് അൽ കാബി പറഞ്ഞു, 2020 മാർച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞ് രാജ്യത്തിനുള്ളിൽ ഉണ്ടെങ്കിൽ ഓഗസ്റ്റ് 11 നകം പോകുകയും കാലാവധി നീട്ടുകയോ ചെയ്യണം.
2020 മാർച്ച് 1 ന് ശേഷം കാലാവധി കഴിഞ്ഞ പെർമിറ്റുള്ള യുഎഇ നിവാസികൾക്ക് ജൂലൈ 12 വരെ റെസിഡൻസി പുതുക്കാൻ മൂന്ന് മാസത്തെ സമയമുണ്ട്. അതോറിറ്റി അതിന്റെ സേവനങ്ങൾ പുനരാരംഭിക്കുകയും കാലാവധി കഴിഞ്ഞ റെസിഡൻസി വിസകൾക്കും ഐഡി കാർഡുകൾക്കുമായി പുതുക്കൽ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു തുടങ്ങി. TRENDING:ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532[NEWS]സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട് [NEWS]എഴുത്തുകാരൻ സുധാകർ മംഗളോദയം അന്തരിച്ചു[NEWS] കാലാവധി കഴിഞ്ഞ ഐഡി കാർഡുകളും യുഎഇ പൗരന്മാരുടെ റെസിഡൻസി പെർമിറ്റുകളും ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) പൗരന്മാരും രാജ്യത്തുള്ള പ്രവാസികളും പുതുക്കാൻ അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സ്മാർട്ട് സേവനങ്ങൾ അതിന്റെ വെബ്‌സൈറ്റായ ica.gov.ae വഴി പ്രയോജനപ്പെടുത്താനും ഭരണപരമായ പിഴ ഈടാക്കാതിരിക്കാൻ പുതുക്കൽ ഷെഡ്യൂൾ പാലിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.