നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Explained| 14 ഇനങ്ങളടങ്ങിയ ഓണക്കിറ്റിന് 448.95 രൂപ ആകുന്നത് എങ്ങനെ?

  Explained| 14 ഇനങ്ങളടങ്ങിയ ഓണക്കിറ്റിന് 448.95 രൂപ ആകുന്നത് എങ്ങനെ?

  സംസ്ഥാനത്ത് വിപുലമായ രീതിയിൽ ഓണച്ചന്തകൾ ഇത്തവണ ഉണ്ടാകില്ല.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കഴിഞ്ഞ വർഷത്തിന് സമാനമായി ഇക്കുറിയും ബുദ്ധിമുട്ടുകൾ നേരിടുന്ന സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കുമായി സ്പെഷ്യൽ ഓണ കിറ്റ് നൽകാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് വിപുലമായ രീതിയിൽ ഓണച്ചന്തകൾ ഇത്തവണ ഉണ്ടാകില്ല.

   കുട്ടികളുടെ അഭ്യർത്ഥന മാനിച്ച് മിഠായികളടക്കം 14 ഇനം സാധനങ്ങൾ ഉൾപ്പെടുത്താനാണ് സപ്ലൈകോ ശുപാർശ ചെയ്തിരിക്കുന്നത്. കിറ്റിന്റെ ആകെ വില 488.95 രൂപയാണ്. 86 ലക്ഷം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുന്നതിനായി കിറ്റൊന്നിന് 188.95 രൂപ നിരക്കിൽ 420.50 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   2021 മെയ് മാസത്തെ കിറ്റ് വിതരണത്തിൽ 85.30 ലക്ഷം കാർഡ് ഉടമകളാണ് കിറ്റ് വാങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതുകൂടാതെ, ഒരു കിറ്റിന് 5 രൂപ നിരക്കിൽ 86 ലക്ഷം കിറ്റുകൾക്ക് 4.30 കോടി രൂപ എആർഡി കമ്മീഷനും കണക്കാക്കുന്നു.

   You may also like:പഞ്ചസാരയും പയറും മാത്രമല്ല; ഓണക്കിറ്റിൽ ഇത്തവണ മിഠായിപ്പാക്കറ്റും, സപ്ലെക്കോ ശുപാർശ ഇങ്ങനെ

   ഓഗസ്റ്റ് ഒന്ന് മുതൽ കിറ്റ് വിതരണം ചെയ്യാനാണ് ആലോചന. കിറ്റിലെ ശുപാർശകൾ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വീണ്ടും ചർച്ച ചെയ്യും. അതിന് ശേഷമാകും സാധനങ്ങൾ അന്തിമമായി തീരുമാനിക്കുക.

   You may also like:'വിശക്കുന്നവരുടെ മുന്നിൽ അന്നമെത്തിക്കുന്നവരുടെ കൂടെ ജനം നിൽക്കും;സ്വർണക്കടത്തോ മരം മുറിച്ചതോ ചിന്തിക്കില്ല'; കെ. മുരളീധരന്‍

   സപ്ലൈക്കോയുടെ ശുപാർശ ഇങ്ങനെ,

   1 .പഞ്ചസാര- 1 കിലോ ഗ്രാം -39.00
   2. വെളിച്ചെണ്ണ/തവിടെണ്ണ - 500 മി.ലി- 106 രൂപ
   3. ചെറുപയർ/വൻപയർ- 500 ഗ്രാം 44.00 രൂപ
   4. തേയില- 100 ഗ്രാം - 26.50 രൂപ
   5. മുളകുപൊടി/മുളക് - 100 ഗ്രാം - 25 രൂപ
   6. മല്ലിപ്പൊടി - 100 ഗ്രാം- 17 രൂപ
   7. മഞ്ഞൾപ്പൊടി- 100 ഗ്രാം - 18 രൂപ
   8. സാമ്പാർപൊടി- 100 ഗ്രാം - 28.00 രൂപ
   9. സേമിയ - ഒരു പാക്കറ്റ് - 23 രൂപ
   10. ഗോതമ്പ് നുറുക്ക്/ ആട്ട - 1 കിലോഗ്രാം - 43 രൂപ
   11. ശബരി വാഷിംഗ് സോപ്പ് - ഒരെണ്ണം - 22 രൂപ
   12. ശബരി ബാത്ത് സോപ്പ് - ഒരെണ്ണം - 21
   13.20 മിഠാകളടങ്ങിയ പാക്കറ്റ് - ഒരെണ്ണം - 20 രൂപ
   14. തുണിസഞ്ചി - ഒരെണ്ണം -12 രൂപ

   2021 ജുലൈ മാസം പ്രാബല്യത്തിലുള്ള വിലകളാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. തുണി സഞ്ചിയടക്കം ആകെ സാധനങ്ങളുടെ വില 444.50 ആണ്. ലോഡിങ്/കടത്തുകൂലി തുടങ്ങിയതിനുള്ള ചെലവായ 44.50 അടക്കമാണ് 488.95 രൂപയാകുന്നത്.
   Published by:Naseeba TC
   First published:
   )}