കൊച്ചി: എറണാകുളത്ത് പടക്ക നിർമാണശാലയിൽ ഉഗ്ര സ്ഫോടനം. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്ഫോടനത്തിൽ പടക്ക നിർമാണശാല പൂർണമായും കത്തിനശിച്ചു. സ്ഫോടനത്തിൽ എലൂർ ഉൾപ്പെടെയുള്ള മേഖലയിൽ വൻ പ്രകമ്പനമുണ്ടായതായും നാട്ടുകാർ പറയുന്നു.
പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വീടിനോടു ചേർന്നുള്ള പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
മൂന്ന് കുട്ടികളും അപകടത്തിൽ പെട്ടതായാണ് അറിയുന്നത്.
updating…
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.