കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്; സമഗ്ര അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്

സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു

News18 Malayalam | news18-malayalam
Updated: September 21, 2020, 3:55 PM IST
കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്; സമഗ്ര അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്
explosive exploded in Kannur
  • Share this:
കണ്ണൂർ മട്ടന്നൂർ നടുവനാട് സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്. നിടിയാഞ്ഞിരം വേളപ്പൊയി സ്വദേശി മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. നിടിയാഞ്ഞിരം വേളപ്പൊയിലെ ഇയാളുടെ വീട്ടിൽ വെച്ചാണ് സംഭവം. യുവാവിനെ പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിപ്പടക്കമാണ് പൊട്ടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മട്ടന്നൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സ്‌ഫോടനം നടന്ന വീട് സന്ദർശിക്കാനെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ തടഞ്ഞതായും ആരോപണമുണ്ട്.

You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS] സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനം പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണെന്ന് വരുത്തി തീർക്കാനാണ് പോലീസ് ശ്രമമെന്നും സതീശൻ പാച്ചേനി ആരോപിച്ചു.

കണ്ണൂർ കതിരൂർ പൊന്ന്യത്ത് സ്ഫോടനം നടന്നതും രണ്ട് ആഴ്ചക്ക് മുമ്പാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട 28-ാം എം. റമീഷിന് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. മാഹി സ്വദേശി ധീരജിനും സാരമായ പരിക്കുണ്ട്. അടുത്ത കാലത്തായി കണ്ണൂരിലെ നിരവധി സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.


കോവിഡ് പ്രതിരോധത്തിന്റെ തിരക്കിലായതിനാൽ പ്രദേശത്ത് സാധാരണ നടത്താറുള്ള പരിശോധന കുറച്ച് കാലമായി സാധ്യമായിരുന്നില്ലെന്ന് കണ്ണൂർ എസ് പി യതീഷ് ചന്ദ്ര പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നത പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയില്‍ വ്യാപകമായി അക്രമത്തിന് സിപിഎം കോപ്പ് കൂട്ടുന്നതിന്റെ തെളിവാണ് സ്ഫോടനം എന്ന് ബിജെപി ആരോപിച്ചു.
Published by: user_49
First published: September 21, 2020, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading