• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്കിന്റെ ടയറിൽ പന്നിപ്പടക്കം കെട്ടിവെച്ച് ബൈക്ക് യാത്രികനെ അപായപ്പെടുത്താന്‍ ശ്രമം

ബൈക്കിന്റെ ടയറിൽ പന്നിപ്പടക്കം കെട്ടിവെച്ച് ബൈക്ക് യാത്രികനെ അപായപ്പെടുത്താന്‍ ശ്രമം

ബൈക്കിന്റെ പിന്‍വശത്തെ ചക്രത്തില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയാണ് പന്നി പടക്കം വെച്ചിരുന്നത്

  • Last Updated :
  • Share this:
    തൃശൂർ: ടയറില്‍ പന്നിപ്പടക്കം കെട്ടിവെച്ച് ബൈക്ക് യാത്രികനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ബൈക്കും ഓടിക്കും മുൻപ് പന്നപ്പടക്കം കണ്ടതിനാൽ ദുരന്തം ഒഴിവായി. തൃശൂർ ചിറ്റണ്ട സ്വദേശി സുനിലിന്റെ ബൈക്കിന്റെ ടയറിലാണ് പന്നപ്പടക്കം കെട്ടിവെച്ചത്.

    ബൈക്കിന്റെ പിന്‍വശത്തെ ചക്രത്തില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയാണ് പന്നി പടക്കം വെച്ചിരുന്നത്. വീട്ടില്‍ നിന്ന് പണിസ്ഥലത്തേക്ക് ബൈക്കുമായി ഇറങ്ങിയപ്പോഴാണ് അസാധാരണമായി ടയര്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാടന്‍ പടക്കം കെട്ടിവച്ചിരിക്കുന്നതായി കണ്ടത്.

    ചക്രത്തില്‍നിന്ന് പന്നിപ്പടക്കം ഉടന്‍ നീക്കം ചെയ്ത് വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷനിലെ അന്നേ ദിവസത്തെ ആക്ടീവ് കോളുകളും പരിശോധിക്കുന്നുണ്ട്.

    Also Read-ഫോണില്‍ സംസാരിച്ച് പാലത്തിലൂടെ നടക്കവേ പുഴയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

    കളര്‍ പെന്‍സില്‍ വിഴുങ്ങിയ 6 വയസുകാരന് പുതുജീവന്‍; രക്ഷയായത് അധ്യാപകരുടെ അവസരോചിത ഇടപെടല്‍

    കളര്‍ പെന്‍സില്‍ വിഴുങ്ങിയ വിദ്യാര്‍ഥിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന് ഒരു കൂട്ടം അധ്യാപകര്‍. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി പ്രണവ് (6) ആണ് അബദ്ധത്തില്‍ പെന്‍സില്‍ കഷ്ണം വിഴുങ്ങിയത്. കഴിഞ്ഞ ദിവസം സ്കൂൾ വിടാറായപ്പോഴാണ് പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയിൽപെട്ടത്.

    കുട്ടിയുടെ പോക്കറ്റിൽ കളറിങ് പെൻസിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലായി. ഉടൻ കൃത്രിമശ്വാസം നൽകിയ ശേഷം അധ്യാപകനായ സുധീറിന്റെ വാഹനത്തിൽ ഒന്നര കിലോമീറ്റർ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

    ചുമച്ച് അവശനായ പ്രണവിനെ യാത്രയിലുടനീളം അധ്യാപകരായ ഷിബി, കെ.എ.ജിനി, സ്കൂൾ ജീവനക്കാരൻ ടി.താരാനാഥ്, ബിനോയ് എന്നിവർ  നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമ ശ്വാസം നല്‍കിയും ആശുപത്രിയിലെത്തിച്ചതാണ് രക്ഷയായത്. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.എൻഡോസ്കോപ്പിയിലൂടെ പെൻസിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു.
    വിദ്യാർഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പ്രധാനാധ്യാപകൻ കെ.പി.മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തിൽ സ്കൂളിൽനിന്നു സമാഹരിച്ചു.
    Published by:Jayesh Krishnan
    First published: