പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയില്‍ സ്ഫോടക വസ്തു കണ്ടെത്തി. വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകുന്നത് ഈ പാതിയിലൂടെയാണ്.
21-ാം തീയതി പുലര്‍ച്ചെയാണ് ശബരിമലയില്‍ എത്തിച്ച തിരുവാഭരണം തിരികെ കൊണ്ടുപോവുക. ഇത് കടന്നുപോകുന്ന പാലത്തിന്റെ അടിവശത്തായി തൂണിനോട് ചേര്‍ന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ആറു ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തുക്കള്‍ സ്ഥലത്ത് നീ്ക്കം ചെയ്തു.
Police Station Attack| തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര (Neyyattinkara) ആര്യങ്കോട് (Aryancode) പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബ് (Petrol Bomb) ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി h`ലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് പൊലീസ് സ്റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല.
ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിന്തുടര്ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്തെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് ലഹരി സംഘങ്ങളാണെന്നാണ് സംശയം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.