ഇന്റർഫേസ് /വാർത്ത /Kerala / വന്ദേ ഭാരത് കാസർഗോഡ് വരെ നീട്ടി

വന്ദേ ഭാരത് കാസർഗോഡ് വരെ നീട്ടി

നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം.

നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം.

നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം.

  • Share this:

വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ട്രെയിനിൻ്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

Also read-വന്ദേ ഭാരത് സമയക്രമവും നിരക്കും നിശ്ചയിച്ചു; തിരുവനന്തപുരം – കണ്ണൂർ 1400 രൂപ

വന്ദേ ഭാരത് കേരളത്തിൽ വരില്ലെന്ന് ചിലർ പ്രചരിപ്പിച്ചു. മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. ഫേസ് 1 ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കും. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേക വാർത്താസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Kasaragod, Vande Bharat Express