ഇന്റർഫേസ് /വാർത്ത /Kerala / Kerala Rain| ആലപ്പുഴ ജില്ലയിൽ അതീവ ജാഗ്രത; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമെന്ന് ജില്ലാ കളക്ടർ

Kerala Rain| ആലപ്പുഴ ജില്ലയിൽ അതീവ ജാഗ്രത; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമെന്ന് ജില്ലാ കളക്ടർ

news18

news18

പമ്പാ ഡാം തുറന്നു വിട്ടതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പമ്പാ, അച്ചൻകോവിൽ എന്നീ നദീതീരങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

  • Share this:

ആലപ്പുഴ: കാലവർഷക്കെടുതി മൂലം ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സുസജ്ജമാണെന്നു ജില്ലാ കലക്ടർ എ. അലക്‌സാണ്ടർ. ദുരന്തനിവാരണ അതോറിറ്റിയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം തന്നെ തയ്യാറാക്കി കഴിഞ്ഞു. അടിയന്തര സാഹചര്യത്തിൽ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി ബോട്ടുകൾ, ബാർജുകൾ തുടങ്ങിയവ സജ്ജീകരിച്ചു കഴിഞ്ഞു.

പമ്പാ ഡാം തുറന്നു വിട്ടതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പമ്പാ അച്ചൻകോവിൽ എന്നീ നദീതീരങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കഴിഞ്ഞു. ചെങ്ങന്നൂർ അടക്കമുള്ള ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് അവശ്യഘട്ടത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനായി മത്സ്യബന്ധന വള്ളങ്ങൾ, ടിപ്പർ ലോറികൾ, ടോറസുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave| 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മണിയാർ, മൂഴിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാലും ഇന്നലെ ജില്ലയിൽ പരക്കെ മഴ പെയ്ത സാഹചര്യത്തിലും മണിമല പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ എല്ലാ വില്ലേജുകളും ആലപ്പുഴ - ചങ്ങനാശ്ശേരി എ. സി റോഡിലും വെള്ളം കയറിയിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട്, ചെങ്ങന്നൂർ, എണ്ണയ്ക്കാട്, മുളക്കുഴ വില്ലേജുകളിലും കൂടാതെ മാവേലിക്കര തൃപ്പെരുന്തുറ, വെട്ടിയാർ വില്ലേജുകളിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. കാലവർഷത്തിനോടൊപ്പം തന്നെ കടൽക്ഷോഭവും രൂക്ഷമായതിനെ തുടർന്ന് കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ വില്ലേജിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്.

കുട്ടനാട്ടിലെ പ്രത്യേക സാഹചര്യം മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ജാഗ്രതയോടെയാണ്‌ ജില്ലാ ഭരണകൂടം നോക്കിക്കാണുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം കുട്ടനാട് പ്രദേശത്തെ കിടപ്പ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ഈ മാറ്റി പാർപ്പിക്കൽ നടപടി പൂർത്തീകരിച്ചു കൊണ്ട് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും ജില്ലാ കളക്ടർ വ്യെക്തമാക്കി. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഏറെ കരുതലോടെ വിവിധ വകുപ്പുകളുടെ ഏകോപനത്തോട് കൂടിയാണ് പ്രവർത്തനങ്ങൾ എല്ലാം നടപ്പാക്കുന്നതെന്നും ഏറെ ജാഗ്രതയോടെ ജനങ്ങൾ സാഹചര്യങ്ങളെ നോക്കിക്കാണണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കുട്ടനാട് താലൂക്കിലെ എല്ലാ വില്ലേജുകളിലും മാവേലിക്കര താലൂക്കിലെ തൃപ്പെരുന്തുറ, വെട്ടിയാർ വില്ലേജുകളിലും, കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ വില്ലേജ്, ചെങ്ങന്നൂർ താലൂക്കിലെ എണ്ണയ്ക്കാട്, മുളക്കുഴ, പാണ്ടനാട്, തിരുവൻവണ്ടൂർ വില്ലേജുകളിലും വെള്ളപൊക്കം ബാധിച്ചിട്ടുണ്ട്.

First published:

Tags: Alappuzha district collector, Flood hit areas, Heavy rain forcast in kerala