• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

M.B രാജേഷിനെതിരെ ട്രോൾ'; ഫേസ്ബുക്ക് പേജ് അഡ്മിൻ മതനിന്ദ കേസിൽ അറസ്റ്റിൽ

പാലക്കാട്ടെ പ്രചാരണത്തിനിടയിൽ ഇടതു പ്രവർത്തകരുടെ വാഹനത്തിൽനിന്ന് വടിവാൾ വീണ വാർത്തയുമായി ബന്ധപ്പെട്ട് വന്ന ട്രോളിന്‍റെ പേരിലാണ് ഹരി പി. നായരെ പൊലീസ് അറസ്റ്റ് ചെയ്തത്

news18
Updated: April 20, 2019, 12:07 PM IST
M.B രാജേഷിനെതിരെ  ട്രോൾ'; ഫേസ്ബുക്ക് പേജ് അഡ്മിൻ മതനിന്ദ കേസിൽ അറസ്റ്റിൽ
MB Rajesh
  • News18
  • Last Updated: April 20, 2019, 12:07 PM IST IST
  • Share this:
പാലക്കാട്: എം.പിയും പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം.ബി രാജേഷിനെ ട്രോളിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജ് അഡ്മിൻ അറസ്റ്റിലായി. ഔട്ട് സ്പോക്കൺ എന്ന സോഷ്യൽ മീഡിയ പേജിന്‍റെ അഡ്മിൻ ഹരി പി നായരാണ് അറസ്റ്റിലായത്. പാലക്കാട്ടെ പ്രചാരണത്തിനിടയിൽ ഇടതു പ്രവർത്തകരുടെ വാഹനത്തിൽനിന്ന് വടിവാൾ വീണ വാർത്തയുമായി ബന്ധപ്പെട്ട് വന്ന ട്രോളിന്‍റെ പേരിലാണ് ഹരി പി. നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എൽഡിഎഫ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പരാതി നൽകിയിരുന്നു. മതനിന്ദ വളർത്തുന്ന പരാമർശത്തിനെതിരായ 153(A) വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം ഹരി.പി. നായരെ അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനവും പ്രമുഖ ട്രോൾ ഗ്രൂപ്പായ ട്രോൾ മലയാളവും രംഗത്തെത്തി. ട്രോളുന്നവർക്കെതിരെ കേസ് കൊടുത്താൽ സിപിഎമ്മിൽ ആരും ബാക്കിയുണ്ടാകില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയത്. മലയാളി യുവാക്കളുടെ സർഗാത്മകതയെ അപമാനിക്കുന്നതാണ് ഇപ്പോഴത്തെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന മൌലികാവകാശത്തിനേറ്റ തീരാകളങ്കമാണ് ഹരിയുടെ അറസ്റ്റെന്നും കണ്ണന്താനം വ്യക്തമാക്കി.

'മനസ്സിലാക്കുന്നവർ മനസ്സിലാക്കിയാൽ മതി', ബിജു മേനോന് പിന്തുണയുമായി ഗോകുൽ സുരേഷ്

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പടത്തലവനായ എം.ബി രാജേഷ് ഈ സ്വാതന്ത്ര്യം തനിക്ക് നേരെ പ്രയോഗിക്കാൻ ആർക്കും അനുവാദം നൽകീട്ടില്ല എന്ന് വേണം മനസിലാക്കാനെന്ന് ട്രോൾ മലയാളം പോസ്റ്റിൽ പറയുന്നു. ട്രോൾ പോസ്റ്റ് ഇടുന്നവരെ അറസ്റ്റ് ചെയ്യുന്നതാണ് ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നും ട്രോൾ മലയാളം ചോദിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍