• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആ കുട്ടിയുടെ രണ്ടു വരികളും കട്ടോ?' ദീപാ നിശാന്തിനെതിരെ പുതിയ ആരോപണം

'ആ കുട്ടിയുടെ രണ്ടു വരികളും കട്ടോ?' ദീപാ നിശാന്തിനെതിരെ പുതിയ ആരോപണം

  • Share this:
    തിരുവനന്തപുരം: കേരള വർമ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് കേരളവർമ്മയിലെ പൂർവ്വ വിദ്യാർത്ഥിനിയായ സംഗീത സുഷമാ സുബ്രമഹ്ണ്യൻ ആരോപിച്ചിരിക്കുന്നത്.

    നേരത്തെ കവി എസ് കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരിൽ അധ്യാപക സംഘടനയുടെ സർവ്വീസ് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിവാദമായതോടെ ദീപ വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീട് ദീപ തന്നെ കലേഷിനോട് മാപ്പും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത കോപ്പിയടി വിവാദം കൂടി ഉയർന്നുവന്നത്.

    ഹർത്താൽ ദിനത്തിൽ പൊലീസിനെ ആക്രമിച്ചവരുടെ ദൃശ്യങ്ങൾ പുറത്ത്

    കേരള വർമ്മയിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ ശരത് ചന്ദ്രന്റെ കവിതയിലെ വരികൾ കടപ്പാട് വയ്ക്കാതെ ഫേസ്ബുക്ക് ബയോ ആയി നൽകിയെന്നാണ് പുതിയ ആരോപണം. എന്നാൽ സോഷ്യൽ മീഡിയയിൽ വീണ്ടും വിമർശനം ആരംഭിച്ചപ്പോൾ തന്നെ ദീപാ നിശാന്ത് ഫേസ്ബുക്ക് ബയോ നീക്കം ചെയ്തു.

    സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    ദീപാ നിശാന്ത് ടീച്ചർ, ഈ വരികൾ താങ്കളുടെ ബയോ ആയി കണ്ടതു കൊണ്ടു തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇട്ടത്, ഞാൻ കേരളവർമ്മയിൽ പഠിക്കുമ്പോൾ കേട്ടു പരിചയിച്ച ഈ വരികൾ താങ്കളുടേത് അല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ശരത് ചന്ദ്രൻ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റിധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി. തെറ്റിധരിച്ചവരുടെ ധാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ, എഴുത്തുകാരികൂടിയായ വ്യക്തി, അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത്, യുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തിൽ എഴുതിയ ഒരു കവിതയിലെ രണ്ടു വരികൾ എടുത്ത് ബയോ ആക്കുമ്പോൾ, താങ്കളെ ഫോളോ ചെയ്യുന്ന ആരാധകർ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കിൽ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞ് ഒഴിയുന്നത് ധാർമികതകയല്ല. ആശാനും ഒഎൻവിയും ഒന്നുമല്ലാ ഇതെഴുതിയത്, ഈ വരികൾ എഴുതിയ, താങ്കൾ പഠിച്ച, ഇപ്പോൾ പഠിപ്പിക്കുന്ന അതെ കേരള വർമയിൽ ( 2005 - 2008 ഫിസിക്സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കൾ കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.


    First published: