വനിതകളില്ലാതെ MSF സംസ്ഥാന കമ്മിറ്റി; രൂക്ഷ വിമര്‍ശനവുമായി വനിതാ നേതാവ്

women leader against MSF | കൊറോണക്കാലം കഴിഞ്ഞാലും പെണ്ണുങ്ങള്‍ വീട്ടില്‍ തുടരട്ടെ. വോട്ട് ചെയ്യാന്‍ മാത്രം പുറത്തിറങ്ങിയാല്‍ മതി. വീട്ടില്‍ വോട്ട് എന്ന സംവിധാനം കൊണ്ടുവന്നാല്‍ അത്രയും നന്ന്

News18 Malayalam | news18-malayalam
Updated: March 17, 2020, 12:48 PM IST
വനിതകളില്ലാതെ MSF സംസ്ഥാന കമ്മിറ്റി; രൂക്ഷ വിമര്‍ശനവുമായി വനിതാ നേതാവ്
mufeeda thesni
  • Share this:
കോഴിക്കോട്: മുസ്ലിം ലീഗിനെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളില്‍ ഒരു വനിതയെപ്പോലും ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തെസ്‌നി. കൊറോണ വന്നാല്‍ പുരുഷന്‍മാരും വീട്ടിലിരിക്കേണ്ടിവരുമെന്നും സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും പരിഹസിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

'കൊറോണ വന്നാല്‍ എല്ലാരേയും പിടിക്കും. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും വീട്ടില്‍ ഇരിക്കേണ്ടി വരും. ഇടക്കൊന്നു അടുക്കളയിലേക്ക് എത്തിനോക്കിയാല്‍ മുളക് കണ്ണില്‍ തേക്കാന്‍ മാത്രമല്ല കറിയില്‍ ഇടാനും ഉപയോഗിക്കാമെന്ന് മനസിലാക്കാം. കൊറോണക്കാലം കഴിഞ്ഞാലും പെണ്ണുങ്ങള്‍ വീട്ടില്‍ തുടരട്ടെ. വോട്ട് ചെയ്യാന്‍ മാത്രം പുറത്തിറങ്ങിയാല്‍ മതി. വീട്ടില്‍ വോട്ട് എന്ന സംവിധാനം കൊണ്ടുവന്നാല്‍ അത്രയും നന്ന്'- ഇതാണ് മുഫീദയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഏറെ നാടകീയതകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം എം.എസ്.എഫിന് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. പതിനെട്ടംഗ ഭാരവാഹികളിലും അഞ്ഞൂറോളം കൗണ്‍സില്‍ അംഗങ്ങളിലും ഒരാള്‍ പോലും വനിതകളില്ല. കൗണ്‍സില്‍ അംഗങ്ങളല്ലാത്തതിനാല്‍ വനിതകള്‍ക്ക് വോട്ടവകാശവുമില്ല.
You may also like:'COVID 19 | ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; മുസ്ലിം ലീഗ് ഓഫീസില്‍ യുവാവിനെ കുത്തിക്കൊന്നു [NEWS]COVID 19 | കൊറോണ ബാധിച്ച ഡോക്ടർക്കൊപ്പം യോഗത്തിൽ; കേന്ദ്രമന്ത്രി വി മുരളീധരൻ ക്വാറന്റീനിൽ [NEWS]കൊറോണ നിരീക്ഷണത്തിലിരുന്നയാൾ ഐസൊലേഷൻ വാർഡിലെ പഴുതിലൂടെ കടന്നു; പോലീസ് പിടിയിലായി [PHOTOS]
ഹരിതയുടെ നേതാക്കളിലൊരാളെയെങ്കിലും ഭാരവാഹികളാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇതിലുള്ള പ്രതിഷേധമാണ് മുഫീദ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചത്. പ്രതിഷേധം മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയെയും കെ.പി.എ മജീദിനെയും നേരിട്ട് അറിയിക്കാനാണ് ഹരിത തീരുമാനം.കഴിഞ്ഞ എട്ട് വര്‍ഷമായി എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിത പ്രവര്‍ത്തന രംഗത്തുണ്ട്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ വനിതാ ലീഗിനൊപ്പം ഹരിതയും പ്രക്ഷോഭരംഗത്ത് സജീവമായിരുന്നു. എന്നാല്‍ വനിതകള്‍ പരസ്യ പ്രതിഷേധവുമായെത്തുന്നതിനെതിരെ സമസ്തയുള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
First published: March 17, 2020, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading