ചെന്നൈ: കഴിഞ്ഞദിവസം ആയിരുന്നു തെന്നിന്ത്യൻ നടി ഷക്കീല കോൺഗ്രസിൽ ചേർന്നത്. എന്നാൽ, ഇതിനു പിന്നാലെ വന്ന ചില പരിഹാസ പോസ്റ്റുകൾ പുരോഗമനം എന്ന വാക്കിന്റെ വില പോലും കളയുന്നത് ആയിരുന്നു. 'ഷക്കീല കോൺഗ്രസിലേക്ക്, ഇനി കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നതൊന്ന് പോകണം' - എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു പോസ്റ്റ്. എന്നാൽ, ഇതിനെതിരെ ഫേസ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. അഭിഭാഷകയും എഴുത്തുകാരിയുമായ ആർ ഷാഹിനയാണ് എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്.
'ഷക്കീല കോൺഗ്രസിലേക്ക്, ഇനി കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നതൊന്ന് പോകണം' എന്നുള്ള വൈറലായ പോസ്റ്റ് പങ്കു വച്ചാണ് ഷാഹിന ഇക്കാര്യം കുറിച്ചത്. രഹസ്യമായി ഷക്കീലയുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേ സമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരിൽ കണ്ടു വരുന്ന ഇത്തരം മനോഭാവത്തെ ശക്തമായി എതിർക്കുന്നെന്നും അവർ വ്യക്തമാക്കി. ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ (ഏതു പാർട്ടിയിലേക്കും ആകട്ടെ) പരിഹസിക്കാതെ അവരെ ഉൾകൊള്ളാൻ കഴിയാത്ത മനുഷ്യരുടെ പുരോഗമന ചിന്തയോട് തനിക്ക് ചിരിയാണു വരുന്നതെന്നും ഷാഹിന കുറിച്ചു.
ആർ ഷാഹിന ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
രഹസ്യമായി ഷക്കീല യുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേ സമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരിൽ കണ്ടു വരുന്ന ഇത്തരം...'രഹസ്യമായി ഷക്കീലയുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേസമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരിൽ കണ്ടു വരുന്ന ഇത്തരം troll മനോഭാവത്തെ ശക്തമായി എതിർക്കുന്നു.
ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ (ഏതു പാർട്ടിയിലേക്കും ആകട്ടെ) പരിഹസിക്കാതെ അവരെ ഉൾകൊള്ളാൻ കഴിയാത്ത മനുഷ്യരുടെ പുരോഗമന ചിന്തയോട് എനിക്ക് ചിരിയാണു വരുന്നത്. 'ലൈംഗിക ആകർഷണം അത്ര കൊടും പാതകമൊന്നും അല്ലന്ന് മനസ്സിലാക്കാൻ കഴിയുന്ന കാലമായില്ലേ ഇതുവരെ..!!
ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ, പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണ്.
'ആശയത്തെ ആശയം കൊണ്ട് നേരിടൂ' ഇത്തരം തരംതാണ പരിപാടികൾ ചെയ്യാതെ. ഇതൊരു പൊളിറ്റിക്കൽ joke ആയി കാണുന്നില്ല.
അന്നത്തിനു വേണ്ടി ആയാലും സുഖത്തിനു വേണ്ടി ആയാലും ശരീരം അവളുടെ ചോയ്സ് ആണ്. അതിനെ പരിഹസിക്കാൻ ഇത്തരം വാർത്തകൾ ഇടുന്നവർ ആലോചിക്കേണ്ടത് ഒരു പെണ്ണിന്റെ വിയർപ്പിന്റെ വിലയെ നിങ്ങൾക്ക് ഒക്കെ ഉള്ളുവെന്ന് വെളിപ്പെടുത്തുകയാണ്. അല്ലേ?
കാലം മാറി. ഇത്തരം ഗിമ്മിക്കുകളെ പരസ്യമായി പുച്ഛിച്ചു തള്ളുന്നു.'
'വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് എടുക്കേണ്ടത്': എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രികഴിഞ്ഞദിവസം ചെന്നൈയിൽ വച്ച് ആയിരുന്നു ഷക്കീല കോൺഗ്രസിൽ ചേർന്നത്. തമിഴ്നാട് കോൺഗ്രസിന്റെ ഭാഗമായി ചേർന്ന് പ്രവർത്തിക്കുമെന്ന് താരം അറിയിച്ചു. പാർട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിൽ ആയിരിക്കും പ്രവർത്തനം. ഇപ്പോൾ സിനിമാത്തിരക്കുകളിൽ നിന്ന് വിട്ടു നിൽക്കുന്ന ഷക്കീല ചെന്നൈയിലാണ് താമസിക്കുന്നത്.
'കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കി'; ചെന്നിത്തലമലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അവർ അഭിനയിത്തിച്ചിട്ടുണ്ട്.
ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ, പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണെന്നും ഷാഹിന ചോദിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.